27 April Saturday
മന്ത്രിസഭാ ഒന്നാംവാര്‍ഷികം

ലൈഫ് മിഷന്‍ വീടുകള്‍ കൈമാറി

വെബ് ഡെസ്‌ക്‌Updated: Wednesday May 18, 2022
 
മലപ്പുറം
മന്ത്രിസഭാ  ഒന്നാംവാർഷികാഘോഷ ഭാഗമായ രണ്ടാം 100 ദിന കർമപരിപാടിയിൽ ജില്ലയിൽ പൂർത്തിയാക്കിയ ലൈഫ് മിഷൻ വീടുകളുടെ ജില്ലാ ഉദ്ഘാടനം പൊൻമള പഞ്ചായത്തിലെ മേൽമുറി ജയശ്രീ ചേനങ്ങാടന് താക്കോൽ കൈമാറി കലക്ടർ വി ആർ പ്രേംകുമാർ നിർവഹിച്ചു. പൊൻമള പഞ്ചായത്ത് പ്രസിഡന്റ് ജസീന അബ്ദുൽ മജീദ് അധ്യക്ഷയായി. ജില്ലാ മിഷൻ കോ–ഓർഡിനേറ്റർ പ്രീതി മേനോൻ റിപ്പോർട്ട് അവതരിപ്പിച്ചു. പൊന്മള പഞ്ചായത്തിലെ ലൈഫ് ഭൂരഹിത ഭവനരഹിതർക്ക് ഭവന നിർമാണത്തിന് സൗജന്യമായി ഭൂമി ലഭ്യമാക്കിയ ഹൈദർ ഹാജി കുന്നത്തൊടിയെ ചടങ്ങിൽ പ്രത്യേകം പ്രശംസിച്ചു. ജില്ലാ വികസന കമീഷണർ എസ് പ്രേംകൃഷ്ണൻ, ബ്ലോക്ക്‌ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റജുല പെലത്തൊടി, പൊൻമള പഞ്ചായത്ത് വൈസ് പ്രസിഡന്റ് കക്കാടൻ ഷൗക്കത്തലി, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ഷാജി ജോസഫ് ചെറുകരകുന്നേൽ, ജില്ലാ വനിതാ ക്ഷേമ ഓഫീസർ സി എസ് അനു,  കെ ടി സുരേന്ദ്രൻ, എം സുബിൻ, എം ആന്റണി,  ഗോപകുമാർ,  കെ എം സുജാത എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top