12 July Saturday

എസ് ജി സരിഗ ചെയർപേഴ്സൺ, ജെ ശ്രീകുമാർ ജനറൽ സെക്രട്ടറി

വെബ് ഡെസ്‌ക്‌Updated: Saturday Mar 18, 2023
കാലടി 
സംസ്‌കൃത സർവകലാശാല യൂണിയൻ തെരഞ്ഞടുപ്പിൽ മുഴുവൻ സീറ്റിലും എസ്എഫ്ഐയെ എതിരില്ലാതെ തെരഞ്ഞെടുത്തു. 20 വർഷമായി സർവകലാശാല യൂണിയൻ ഭരിക്കുന്നത് എസ്എഫ്ഐ ആണ്. പന്മന പ്രാദേശികകേന്ദ്രത്തിലെ മലയാളവിഭാഗം പിജി വിദ്യാർഥിനി എസ് ജി സരിഗയെ ചെയർപേഴ്സണായും കാലടി മുഖ്യ ക്യാമ്പസിലെ ജെ ശ്രീകുമാറിനെ ജനറൽ സെക്രട്ടറിയായും തെരഞ്ഞെടുത്തു. 
വൈസ് ചെയർപേഴ്സൺ: പി വി അഞ്ജന (പയ്യന്നൂർ സെന്റർ), ജോയിന്റ്‌ സെക്രട്ടറി (ലേഡി): എം എസ് ശ്രീലക്ഷ്മി (മുഖ്യ ക്യാമ്പസ്‌, കാലടി), ജോയിന്റ്‌ സെക്രട്ടറി: ആർ വിഷ്ണു (തിരുവനന്തപുരം സെന്റർ), എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ: ഐ വി അഭിനന്ദ് (തിരൂർ സെന്റർ), പി എം അശ്വന്ത് (കോഴിക്കോട് സെന്റർ). 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top