26 April Friday

സിപിഐ എം *അനുശോചിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Jan 18, 2022

മലപ്പുറം
മുൻ ദേശീയ ഫുട്‌ബോൾ താരം മക്കരപ്പറമ്പ് കാവുങ്ങൽ അബ്ദുൾ അസീസിന്റെ (മലപ്പുറം അസീസ്) നിര്യാണത്തിൽ സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ്‌ അനുശോചിച്ചു. എന്നും സിപിഐ എം സഹായാത്രികനായിരുന്നു അദ്ദേഹം. മലപ്പുറത്തിന്റെ കാൽപ്പന്ത്‌ പെരുമ വാനോളമുയർത്തിയ അതുല്യ പ്രതിഭ. സർവീസസ്, കർണാടക, മുഹമ്മദൻസ് സ്‌പോർട്ടിങ് ടീമുകളുടെ ക്യാപ്റ്റനായിരുന്ന അസീസ്‌ മധ്യനിരയിലെ കരുത്തായി. ഇടതുപക്ഷത്തിനൊപ്പം അചഞ്ചലമായി നിലകൊണ്ട അദ്ദേഹം പരിപാടികളിലും സാന്നിധ്യമായി. വേർപാട്‌ വേദനിപ്പിക്കുന്നതാണ്‌. ദുഖത്തിൽ പങ്കുചേരുന്നു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top