27 April Saturday

3 കിലോ ഹാഷിഷ് ഓയിലുമായി *യുവാവ്‌ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Jan 18, 2022

മലപ്പുറം
മൂന്ന് കിലോ ഹാഷിഷ് ഓയിലുമായി യുവാവിനെ എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ്‌ അറസ്റ്റ്‌ ചെയ്‌തു. കോഡൂർ സ്വദേശി മജീദ് (38)ആണ് പിടിയിലായത്. രഹസ്യവിവരത്തെ തുടർന്ന്‌ ചൊവ്വ വൈകിട്ട് ആറോടെ വലിയാട് വച്ചായിരുന്നു അറസ്റ്റ്.  പ്രതിയുടെ കോഡൂരിലെ വീട്ടിൽ നടത്തിയ പരിശോധനയിൽ ഹാഷിഷ് ഓയിൽ കണ്ടെത്തി. മജീദ്  25 കിലോ കഞ്ചാവുമായി മുമ്പ് ആന്ധ്രയിൽ പിടിയിലായി ശിക്ഷ അനുഭവിച്ചിട്ടുണ്ട്. സ്റ്റേറ്റ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് സിഐ ടി അനിൽകുമാർ, അംഗങ്ങളായ കെ വി വിനോദ്, ജി ആർ രാഗേഷ്, മുഹമ്മദലി, പ്രജോഷ്, അരുൺ ബസന്ത്, കെ രാജീവ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top