25 April Thursday
കോവിഡ് മാനദണ്ഡങ്ങളിൽ വീഴ്‌ച പാടില്ല

വേണം ജാഗ്രത

വെബ് ഡെസ്‌ക്‌Updated: Tuesday Jan 18, 2022

മലപ്പുറം
ജില്ലയിൽ കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണമെന്ന് കലക്ടർ വി ആർ പ്രേംകുമാർ അറിയിച്ചു. ജില്ലയിലെ വ്യാപാര സ്ഥാപനങ്ങൾ, ഹോട്ടലുകൾ, ഓഫീസുകൾ, മറ്റു കടകൾ, അപ്പാർട്ട്‌മെന്റുകൾ, പൊതുവാഹനങ്ങൾ എന്നിവയില്ലെലാം കോവിഡ് മാർഗ നിർദേശങ്ങൾ പാലിക്കണം. പൊലീസ്, റവന്യൂ, ആരോഗ്യ വകുപ്പുകളിലെ ഉദ്യോഗസ്ഥർ ഇത്‌ ഉറപ്പാക്കും. ആവശ്യമായ നിയമനടപടികളും സ്വീകരിക്കും.
എല്ലാ വ്യാപാര സ്ഥാപനങ്ങളിലും ഓഫീസുകളിലും മാളുകളിലും വാഹനങ്ങളിലും സാനിറ്റൈസറുണ്ടാകണം. കൃത്യമായി മാസ്‌ക് ധരിക്കണം. എല്ലാ സ്ഥാപനങ്ങളിലും ശരീരതാപനില പരിശോധിക്കാൻ സൗകര്യമൊരുക്കണം. വിസ്താരം കുറഞ്ഞ ലിഫ്റ്റുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കണം. അനാവശ്യ യാത്രകൾ ഒഴിവാക്കണം.
ലോക്ക്ഡൗൺ പോലുള്ള നിയന്ത്രണങ്ങൾ ഒഴിവാക്കാൻ സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണം. 15 മുതൽ 18 വയസ്‌ വരെയുള്ള എല്ലാ കുട്ടികളും രണ്ടാം ഡോസ് വാക്‌സിൻ സ്വീകരിക്കാൻ സമയമായവരും മുൻകരുതൽ ഡോസ് വാക്‌സിനേഷന് അർഹതയുള്ളവരും എത്രയും പെട്ടെന്ന് വാകസിൻ സ്വീകരിക്കണം.

935 പേര്‍ക്ക് കോവിഡ്‌
മലപ്പുറം
ജില്ലയിൽ തിങ്കളാഴ്ച 935 പേർക്ക് കോവിഡ്–-19 സ്ഥിരീകരിച്ചു. 18.86  ശതമാനമാണ് കോവിഡ്‌ സ്ഥിരീകരണ നിരക്ക്. ആകെ 4958 സാമ്പിൾ പരിശോധിച്ചു. 565 പേർക്കും നേരിട്ടുള്ള സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഉറവിടം അറിയാത്ത 34  കേസുകളുണ്ട്. 26 പേർക്ക് യാത്രക്കിടയിലാണ് രോഗബാധയുണ്ടായത്.
ഇതുവരെ 58,45,342 ഡോസ് പ്രതിരോധ വാക്സിൻ വിതരണംചെയ്തു. 32,76,558 പേർക്ക് ഒന്നാം ഡോസും 25,58,206 പേർക്ക് രണ്ടാം ഡോസും 10578  പേർക്ക് കരുതൽ ഡോസുമാണ് നൽകിയത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top