28 March Thursday

റോഡ് വികസനം ഫുള്‍ സ്പീഡില്‍

സ്വന്തം ലേഖകൻUpdated: Friday Sep 17, 2021

 

 
മഞ്ചേരി
ജില്ലയുടെ ​ഗതാ​ഗത മുഖച്ഛായ മാറ്റുന്ന രീതിയിലുള്ള റോഡ് വികസനമാണ് പുരോ​ഗമിക്കുന്നത്. പുതിയ കാലം പുതിയ നിർമാണം മുദ്രാവാക്യത്തിൽ എൽഡിഎഫ് സർക്കാർ 303 കോടി രൂപയുടെ റോഡ് വികസനമാണ് സാധ്യമാക്കുന്നത്. മുഴുവൻ നിയമസഭാ മണ്ഡലങ്ങളിലുമായി 38 പ്രവൃത്തികൾക്കായി 145.48 കോടി രൂപ
2020, 21 ബജറ്റിൽ വകയിരുത്തി. 2021, -22ൽ 11 പ്രവർത്തികൾക്കായി 37 കോടിയും നബാർഡ് വിഹിതം ഉൾപ്പെടുത്തി ആറ് റോഡുകൾ നവീകരിക്കുന്നതിനായി 43.10 കോടിയും അനുവദിച്ചു. മിക്കതും ഉദ്ഘാടനത്തിന് ഒരുങ്ങി. 
നഗര -ഗ്രാമീണ റോഡ് നവീകരിക്കാനായി പുതിയ 102 പ്രവൃത്തികൾക്കും സർക്കാർ അനുമതി നൽകി. 78.78 കോടി രൂപയാണ് വകയിരുത്തിയത്. മുഖ്യമന്ത്രിയുടെ പ്രാദേശിക റോഡ് വികസന പദ്ധതി, റീബിൽഡ് കേരള, കിഫ്ബി എന്നിവയിലൂടെ വൻ പദ്ധതികൾ വേറെയുമുണ്ട്. 186 കോടി രൂപ ചെലവിട്ട് നിര്‍മിക്കുന്ന കൊയിലാണ്ടി -എടവണ്ണ പാതയാണ് ഇവയിൽ പ്രധാനം. 
മാറ്റും ​ഗതാ​ഗത മുഖം
മഞ്ചേരി- പൂക്കളത്തൂർ റോഡ് (മലപ്പുറം), എടക്കയ്യൂർ- വെളിയങ്കോട് റോഡ്, തൃശൂർ-കുറ്റിപുറം കാഞ്ഞിരമുക്ക് ബിയ്യം റോഡ്, കുണ്ടുകടവ്- പുലക്കടവ് ജങ്ഷൻ പെരുമ്പടപ്പ്- ചെറുവള്ളൂർ റോഡ്, കർമ ബൈപാസ് റോഡ് (പൊന്നാനി), ഇടിമുഴിക്കൽ-അഗ്രശാല -പാറക്കൽ റോഡ്, കടലുണ്ടി -ചെട്ടിനാട് റോഡ്, കോടക്കടവ് ബ്രിഡ്ജ് അപ്രോച്ച് റോഡ് (വള്ളികുന്ന്),  ചെമ്മാട്-കോഴിക്കോട് റോഡ് (വള്ളികുന്ന്-തിരൂരങ്ങാടി),  മൂടാൽ -കഞ്ഞിപ്പുര -വട്ടപ്പാറ അപകടമേഖല  ചുങ്കം-പായൂർ റോഡ് (കോട്ടക്കൽ), കുടിയാന്മല, കൊടശേരി റോഡ്, സിഎച്ച് ബൈപാസ് (മഞ്ചേരി), മുറിവായിക്കൽ- വള്ളിക്കാട് റോഡ്, കോട്ടപുറാനി- കാക്കഞ്ചേരി റോഡ്, മംഗാട്ടുമുറി ചെറുമുറ്റം വലിയപറമ്പ് റോഡ് (കൊണ്ടോട്ടി), തൃക്കലങ്ങോട്- വണ്ടൂർ- കാളികാവ് റോഡ്, പുള്ളിപ്പാടം -ഓടായിക്കൽ വീട്ടികുന്ന് റോഡ് (വണ്ടൂർ), ആനമങ്ങാട്- മണലായ-മുതുകുർശി റോഡ്, പാലക്കാട്- പെരിന്തൽമണ്ണ റോഡ് (പെരിന്തൽമണ്ണ), പൂക്കാട്ടിരി മലപ്പുറം ലിങ്ക് റോഡ്, ഉമ്മത്തൂർ കുറുവാ റോഡ് (മങ്കട), എക്കാപറമ്പ് അരീക്കോട്, മൂർക്കനാട്-എടവണ്ണ (ഏർനാട്) എടക്കര -മരുത റോഡ്, ചുള്ളിയോട് പാട്ടക്കരിമ്പ് റോഡ് (നിലമ്പൂർ), തിരൂർ -മലപ്പുറം റോഡ് (തിരൂർ), ഓവുങ്ങൽ മിനി ബൈപപാസ്, താനാളൂർ- പുത്തനത്താണി റോഡ്, ഓലപ്പീടിക -തെയ്യാല റോഡ് (താനൂർ), ആതല്ലൂർ-തൃക്കണാപുറം റോഡ്, ആലത്തിയൂർ പള്ളിക്കടവ് റോഡ് (തവനൂർ). 
2021,- 22 ലെ പദ്ധതികൾ 
അകമ്പാടം പാതാർ റോഡ് (ഏറനാട്), എടക്കര ബൈപാസ് റോഡ് (നിലമ്പൂർ), നടുവത്ത് വടുക്കുംമ്പാടം റോഡ്, തൃക്കലങ്ങോട് കാളികാവ് റോഡ് (വണ്ടൂർ), ആഞ്ഞിലങ്ങാടി എപ്പിക്കാട് റോഡ് (മഞ്ചേരി), കാര്യവട്ടം- അലനല്ലൂർ റോഡ് (പെരിന്തൽമണ്ണ), കാവനൂർ തൃപ്പനച്ച-മോങ്ങം റോഡ്, വരിയട്ടുപ്പാറ നെൻമിനി-ചർച്ച് റോഡ് (മലപ്പുറം), കാരത്തോട്-പുല്ലിക്കല്ല്- ചേറൂർ റോഡ് (വേങ്ങര), ബിപി അങ്ങാടി-മംങ്ങാട്ടിരി വെട്ടം റോഡ് (തിരൂർ), പാറമ്മൽ- പറങ്കിമൂച്ചിക്കൽ റോഡ് (കോട്ടക്കൽ).

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top