19 April Friday
വീടിനായി കാത്തിരിപ്പ്‌, ഒടുവിൽ ഫ്ലാറ്റ്

ഖദീജ ഹാപ്പിയാണ്‌

സ്വന്തം ലേഖകൻUpdated: Friday Sep 17, 2021

പുനർഗേഹം പദ്ധതിയിൽ ഫ്ലാറ്റ്‌ ലഭിച്ച തയ്യിൽ ഖദീജയുടെയും താഴേത്തേല്‍ നഫീസയുടെയും കോയലിക്കാനകത്ത്‌ സുബൈദയുടെയും സന്തോഷം

 
 
പൊന്നാനി
കാലവർഷത്തിൽ കലിതുള്ളിയ കടൽ കുടിൽ കൊണ്ടുപോയ കാലംമുതൽ വീടിനായുള്ള കാത്തിരിപ്പിലായിരുന്നു തയ്യിൽ ഖദീജ. 
മൂന്നരകൊല്ലംമുമ്പാണ്‌  കടൽക്ഷോഭത്തിൽ  കാപ്പിരിക്കാട്‌ ഹിളർപള്ളിക്കുസമീപമുണ്ടായിരുന്ന വീട്‌ മണൽ നിറഞ്ഞ് മൂടിയത്‌. ഇതോടെ താമസിക്കാൻ കഴിയാതായി. അതോടെ വാടകയ്‌ക്ക്‌ മാറേണ്ടിവന്നു. പല വീടുകളിലായി താമസിച്ചു. രണ്ട് മാസമായി പാലപ്പെട്ടിയിലാണ് താമസം. ഇതിനിടെയാണ്‌ സംസ്ഥാന സർക്കാരിന്റെ പുനർഗേഹം പദ്ധതിയിൽ ഉൾപ്പെട്ടത്‌. 
പുനർഗേഹം പദ്ധതിയിൽ നിർമിച്ചുകിട്ടിയ ഫ്ളാറ്റിന്റെ താക്കോൽ ഏറ്റുവാങ്ങാൻ എത്തിയ  ഖജീജയുടെ വാക്കുകളിൽ സന്തോഷംനിറഞ്ഞു. ആറുവർഷംമുമ്പ് ഭർത്താവ് മരിച്ചു. മക്കളായ ജാഫറിന്റെയും ജംഷീറയുടെയും കല്യാണംകഴിഞ്ഞു. എന്നാൽ, സ്വന്തം വീടെന്ന സ്വപ്‌നം  ബാക്കിനിൽക്കുകയായിരുന്നു. 
അതിപ്പോൾ സാധിച്ചു. ‘സമാധാനത്തോടെ കിടന്നുറങ്ങാൻ ഒരു വീടായല്ലോ’. അതുപറയുമ്പോൾ ഖദീജയുടെ കണ്ണുകളിൽ സന്തോഷത്തിന്റെ തിളക്കം.
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top