25 April Thursday

മികവിന്റെ പാഠം

സ്വന്തം ലേഖകൻUpdated: Thursday Sep 17, 2020
 
മലപ്പുറം
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിൽ ജില്ലയിലെ പഠനത്തിന്‌ പകിട്ടേറുന്നു. നിർമാണം പൂർത്തീകരിച്ച പത്ത്‌ സ്‌കൂൾ കെട്ടിടങ്ങൾ ഒക്‌ടോബർ മൂന്നിന്‌ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനംചെയ്യും. കിഫ്‌ബിയിൽനിന്ന്‌ മൂന്ന്‌ കോടി ചെലവിൽ പൂർത്തീകരിച്ച മലപ്പുറം എംഎസ്‌പി എച്ച്‌എസ്‌എസ്, മഞ്ചേരി ഗവ. ജിബിഎച്ച്‌എസ്‌എസ്‌, പൂക്കോട്ടൂർ ജിഎച്ച്‌എസ്‌എസ്‌ (മലപ്പുറം), ഗവ. എച്ച്‌എസ്‌എസ്‌ കലിക്കറ്റ്‌ യൂണിവേഴ്‌സിറ്റി ക്യാമ്പസ്‌ (വള്ളിക്കുന്ന്‌), എടപ്പാൾ ജിഎച്ച്‌എസ്‌എസ് (തവനൂർ)‌, തൃക്കാവ്‌ ജിഎച്ച്‌എസ്‌എസ് (പൊന്നാനി)‌, ഡിപിഐ പ്ലാൻ ഫണ്ടിൽനിന്ന്‌ തുക അനുവദിച്ച വേട്ടേക്കോട്‌ ജിയുപിഎസ് (മഞ്ചേരി)‌, ഇരുമ്പുഴി ജിഎൽപിഎസ്‌ (മലപ്പുറം), നിലമ്പൂർ ഗവ. മാനവേദൻ വിഎച്ച്‌എസ്‌എസ്‌, ഒഴുകൂർ ജിയുപിഎസ് (മലപ്പുറം)‌ എന്നീ സ്‌കൂളുകളാണ്‌ ‌സർക്കാരിന്റെ നൂറുദിന പദ്ധതിയുടെ ഭാഗമായി ഉദ്‌ഘാടനത്തിന്‌ ഒരുങ്ങിയത്‌. ഹൈടെക്‌ –- സ്‌മാർട്ട്‌ ക്ലാസ്‌മുറികൾ, ഐടി –- സയൻസ്‌ ലാബുകൾ, ലൈബ്രറി, ശുചിമുറി എന്നിവയാണ്‌ സ്‌കൂളുകളിൽ നിർമിച്ചത്‌. 
ജില്ലയിൽ 86 സ്‌കൂളുകൾക്കാണ്‌‌ മൂന്ന്‌ കോടി അനുവദിച്ചത്‌. ആദ്യഘട്ടത്തിൽ 34 സ്‌കൂളുകൾ പണി ആരംഭിച്ചതിൽ നാലെണ്ണം ഉദ്ഘാടനംചെയ്തു. മറ്റ്‌ സ്‌കൂളുകളുടെ നിർമാണം ഉടൻ പൂർത്തീകരിക്കും. 76 സ്‌കൂളുകൾക്ക്‌ ഡിപിഐയുടെ പ്ലാൻ ഫണ്ടിൽനിന്നാണ്‌‌ 90 കോടി അനുവദിച്ചത്‌. ലാപ്‌ടോപ്‌, പ്രൊജക്ടർ അടക്കം 80 കോടിയുടെ ഐടി ഉപകരണങ്ങളും വിദ്യാലയങ്ങൾക്ക്‌ നൽകി. പൊതുവിദ്യാഭ്യാസ സംരക്ഷണയഞ്ജത്തിന്റെ ഭാഗമായി 650 കോടിയുടെ വികസനമാണ്‌ ജില്ലയിൽ നടക്കുന്നതെന്ന്‌ ജില്ലാ കോ –- ഓർഡിനേറ്റർ എം മണി പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top