24 April Wednesday

ഒന്നിച്ചുയർന്നു ഒരുമയുടെ പതാകകള്‍

സ്വന്തം ലേഖികUpdated: Wednesday Aug 17, 2022
മലപ്പുറം
മധുരം പകർന്നും ആശംസകൾ കൈമാറിയും സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികാഘോഷം ‘ആസാദി കാ അമൃത്‌ മഹോത്സവ്‌’ ജില്ലയിൽ സമുചിതമായി ആഘോഷിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർക്കാർ ഓഫീസുകൾ, വായനാശാലകൾ, ക്ലബ്ബുകൾ എന്നിവിടങ്ങളിലെല്ലാം ദേശീയ പതാകയുയർത്തി. ‘ഹർ ഘർ തിരംഗ’ ക്യാമ്പയിൻ ഭാഗമായി ഇത്തവണ വീടുകളിലും പതാകയുയർത്തി. 
മലപ്പുറം എംഎസ്‌പി പരേഡ്‌ ഗ്രൗണ്ടൽ നടന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ മന്ത്രി വി അബ്ദുറഹ്‌മാൻ പതാകയുയർത്തി സേനാംഗങ്ങളുടെ അഭിവാദ്യം സ്വീകരിച്ചു. സിവിൽ സ്‌റ്റേഷൻ യുദ്ധസ്മാരകത്തിൽ മന്ത്രി പുഷ്‌പചക്രം അർപ്പിച്ചു. ജില്ലാ സാക്ഷരതാ മിഷൻ ഓഫീസിനുമുന്നിൽ പി ഉബൈദുള്ള എംഎൽഎ, ജില്ലാ ഖാദി  ഓഫീസിൽ ഖാദി ഗ്രാമവ്യവസായ പ്രോജക്‌ട് ഓഫീസർ എസ്‌ എ കൃഷ്ണ, കലിക്കറ്റ്‌ സർവകലാശാലയിൽ വൈസ്‌ചാൻസലർ എം കെ ജയരാജ്‌ എന്നിവർ പതാകയുയർത്തി. 
ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി മലപ്പുറം എംഎസ്‌പി ആസ്ഥാനത്ത് സ്ഥാപിച്ച ശിലാഫലകം മന്ത്രി വി അബ്ദുറഹ്മാൻ പ്രകാശിപ്പിച്ചു. പി ഉബൈദുള്ള എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം കെ റഫീഖ, കലക്ടർ വി ആർ പ്രേംകുമാർ, ജില്ലാ പൊലീസ് മേധാവി എസ് സുജിത് ദാസ്, എംഎസ്‌പി കമാന്‍ഡന്റ് കെ വി സന്തോഷ് എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top