29 March Friday

ധീര രക്തസാക്ഷികളെ സ്മരിച്ച് എൽഡിഎഫ്

വെബ് ഡെസ്‌ക്‌Updated: Wednesday Aug 17, 2022

എൽഡിഎഫ് സ്വാതന്ത്ര്യ സ്‌മൃതിസംഗമത്തിൽ മലബാർ സമര പോരാളി കട്ടിലശ്ശേരി മുഹമ്മദ്‌ മുസ്ല്യാരുടെ 
മകൾ എം വി ഫാത്തിമയെ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം കെ കെ ശൈലജ ഷാൾ അണിയിച്ച് ആദരിക്കുന്നു

 മലപ്പുറം

ധീര രക്തസാക്ഷികളെ സ്മരിച്ച് എൽഡിഎഫ് ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ സ്വാതന്ത്ര്യദിനത്തിന്റെ 75-ാം വാർഷികമാഘോഷിച്ചു. മലപ്പുറം ​ടൗൺ​ഹാളിൽ നടന്ന സ്വാതന്ത്ര്യ സ്‌മൃതിസംഗമത്തിൽ മലബാർ സമര പോരാളി കട്ടിലശേരി മുഹമ്മദ്‌ മുസ്ല്യാരുടെ മകൾ എം വി ഫാത്തിമ ദേശീയപതാക ഉയർത്തി. സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം കെ കെ ശൈലജ എംഎൽഎ സംഗമം ഉദ്‌ഘാടനംചെയ്തു. എം വി ഫാത്തിമയെ കെ കെ ശൈലജ ഷാൾ അണിയിച്ച് ആദരിച്ചു. എൽഡിഎഫ് ജില്ലാ കൺവീനർ പി കെ കൃഷ്ണദാസ് അധ്യക്ഷനായി. ഭരണഘടനയുടെ ആമുഖം വായിച്ച് സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കെ മൊഫ്സിന (കോൺ​ഗ്രസ് എസ്), ജോണി പുല്ലത്താണി (കോൺ​ഗ്രസ് എം), ഒഴൂർ മുഹമ്മദ്കുട്ടി (ജെഡിഎസ്), കെ പി രാമനാഥൻ (എൻസിപി), കെ എം ജോസ് (കേരള കോൺഗ്രസ് ബി) എന്നിവർ സംസാരിച്ചു. എൽഡിഎഫ് മണ്ഡലം കൺവീനർ കെ സുന്ദരരാജൻ സ്വാ​ഗതവും സിപിഐ മണ്ഡലം സെക്രട്ടറി സി എച്ച് നൗഷാദ് നന്ദിയും പറഞ്ഞു.   

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top