25 April Thursday
മാസ്‌റ്റേഴ്‌സ്‌ അത്‌ലറ്റിക്‌ മീറ്റ്‌

താരമായി എം ജെ ജേക്കബ്‌

വെബ് ഡെസ്‌ക്‌Updated: Tuesday May 17, 2022

80വയസിന് മുകളിലുള്ളവരുടെ ലോങ്ജമ്പിൽ എം ജെ ജേക്കബ് സ്വർണം നേടുന്നു

തേഞ്ഞിപ്പലം
സ്‌കൂൾകാലംമുതൽ‌ ട്രാക്കിലിറങ്ങിയ എം ജെ ജേക്കബ്‌ 81ാം വയസിലും ആ കുതിപ്പ്‌ തുടരുകയാണ്‌.  പൊതുപ്രവർത്തന രംഗത്തെന്നപോലെ കായികരംഗത്തും  സജീവമാണ്‌ അദ്ദേഹം.  80 വയസിനുമുകളിലുള്ളവരുടെ ലോങ്‌ജമ്പിലാണ്‌ മുൻ പിറവം എംഎൽഎകൂടിയായ ജേക്കബ്‌ സ്വർണം നേടിയത്‌.
1962ൽ കേരള സർവകലാശാല അത്‌ലറ്റിക്‌ മീറ്റിൽ 400 മീറ്റർ ഹർഡിൽസിൽ മീറ്റ്‌ റെക്കോഡിന്‌ ഉടമയാണ്‌‌ എം കെ ജേക്കബ്. പത്ത്‌ വർഷങ്ങൾക്കുശേഷമാണ്‌ ആ റെക്കോഡ്‌ തകർക്കപ്പെട്ടത്‌. രണ്ടു തവണ തിരുമാറാടി പഞ്ചായത്ത്‌ പ്രസിഡന്റും ഒരു തവണ ജില്ലാ പഞ്ചായത്ത്‌ സ്ഥിരം സമിതി അധ്യക്ഷനുമായിരുന്നു. 2006ൽ ടി എം ജേക്കബിനെ പരാജയപ്പെടുത്തിയാണ്‌ നിയമസഭയിലെത്തിയത്‌. നിയമസഭയുടെ 50ാം വാർഷികത്തിന്റെ ഭാഗമായി നടന്ന കായികമേളയിൽ 50 വയസിനുമുകളിലുള്ളവരുടെ വിഭാഗത്തിൽ വ്യക്തിഗത ചാമ്പ്യനായി‌.
ചിട്ടയായ പരിശീലനവും ജീവിതരീതികളുമാണ്‌ അദ്ദേഹത്തിന്റെ വിജയരഹസ്യം. ദിവസവും രാവിലെ നാല്‌ കിലോ മീറ്റർ നടക്കുന്ന അദ്ദേഹം തിരിച്ച്‌ ആ ദൂരം ചെറുതായി ഓടും. മീറ്റുകളും മറ്റും വരുമ്പോൾ  പരിശീലനവും നടത്തും. നിരവധി തവണ ദേശീയ മാസ്‌റ്റേഴ്‌സ്‌ മീറ്റുകളിൽ മെഡൽ നേടിയിട്ടുള്ള അദ്ദേഹം ജപ്പാൻ, ചൈന, മലേഷ്യ, സിങ്കപ്പുർ ഏഷ്യൻ മാസ്‌റ്റേഴ്‌സ്‌ മീറ്റികളിലും ഓസ്‌ട്രേലിയ, ഫ്രാൻസ്‌ എന്നിവിടങ്ങളിൽ നടന്ന ലോക മാസ്‌റ്റേഴ്‌സ്‌ മീറ്റുകളിലും മെഡൽ നേടിയിട്ടുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top