20 April Saturday
എൽഡിഎഫ്‌ സർക്കാർ വാർഷികം

വാർഷികാഘോഷം കൊടിയിറങ്ങി

വെബ് ഡെസ്‌ക്‌Updated: Tuesday May 17, 2022

സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് തിരൂരില്‍ നടന്ന എന്റെ കേരളം മേളയുടെ സമാപനം ഓണ്‍ലൈനായി 
മന്ത്രി കെ രാധാകൃഷ്ണന്‍ ഉദ്ഘാടനംചെയ്യുന്നു

തിരൂർ
രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷികാഘോഷ ഭാഗമായി എന്റെ കേരളം എന്റെ അഭിമാനം പ്രദർശന വിപണന മേളയ്ക്ക് തിരൂരിൽ സമാപനം. തിരൂർ ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലും പോളിടെക്നിക് ഗ്രൗണ്ടിലുമായി നടന്ന മെഗാ മേളയിൽ പതിനായിരക്കണക്കിന് ആളുകളാണ് എത്തിയത്. വിവിധ വകുപ്പുകളിലായി 254 സ്റ്റാളുകളാണ് പ്രദർശന നഗരിയിൽ ഒരുക്കിയിരുന്നത്. പ്രദർശന സ്റ്റാളുകൾക്ക് പുറമേ നിരവധി സെമിനാറുകളും സംഘടിപ്പിച്ചു. സമാപനത്തിന്റെ ഭാഗമായി കണ്ണൂർ ഷെരീഫും രഹ്നയും അവതരിപ്പിച്ച മാപ്പിളപ്പാട്ട് തിരൂരിനെ ആവേശത്തിമിർപ്പിലാക്കി. തിരൂർ ബോയ്സ് ഹൈസ്കൂൾ ഗ്രൗണ്ടിൽ തിങ്ങിനിറഞ്ഞ ജനക്കൂട്ടം സർക്കാർ വാർഷികാഘോഷത്തെ നെഞ്ചേറ്റുകയായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top