തിരൂർ
"‘ഇഴജന്തുക്കൾ വിഹരിക്കുന്ന, ചോർന്നൊലിക്കുന്ന കൂരയൊന്ന് നന്നാക്കണം. സ്വന്തം പേര് സ്ഥലത്തിന്റെ കടലാസിൽ കണ്ടിട്ടുവേണം കണ്ണടയാൻ. മന്ത്രി അബ്ദുറഹ്‌മാനും സർക്കാരിനും പെരുത്ത് നന്ദി’’–- പട്ടയരേഖ നെഞ്ചോടുചേർത്ത് പൊത്തോളിക്കാവ് ജാനുവെന്ന മധ്യവയസ്‌ക വിതുമ്പി.
ആറാമത്തെ വയസിൽ മകനും 20 വർഷംമുമ്പ് ഭർത്താവ് കുഞ്ഞനും ജാനുവിനെ വിട്ടുപിരിഞ്ഞു. ഒറ്റക്കാണ് കഴിയുന്നത്. പൊളിഞ്ഞുവീഴാറായ വീട്ടിൽ ഇഴജന്തുക്കളടക്കം വിഹരിക്കുന്നതിനാൽ ഉറക്കമില്ലാത്ത രാവുകൾ. പട്ടയരേഖയില്ലാത്തതിനാൽ വീട് നന്നാക്കാൻ സർക്കാരിൽനിന്നും സഹായംപോലും ലഭിക്കുന്നില്ല. തലക്കടത്തൂരിലെ പെട്രോൾ പമ്പിലെ സ്വീപ്പർ ജോലികൊണ്ടാണ് ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നത്. ഇപ്പോൾ ആ മുഖത്ത് ആശ്വാസതെളിച്ചം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..