29 March Friday
എൽഡിഎഫ്‌ സർക്കാർ വാർഷികം

സംരംഭകര്‍ക്ക്‌ *വഴികാട്ടി *സെമിനാർ

വെബ് ഡെസ്‌ക്‌Updated: Tuesday May 17, 2022

തിരൂർ
നവസംരംഭങ്ങള്‍ വിജയിപ്പിക്കാൻവേണ്ട വിപണന തന്ത്രങ്ങള്‍ പരിചയപ്പെടുത്തി ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ സെമിനാര്‍. ‘എന്റെ കേരളം എന്റെ അഭിമാനം' മെഗാമേളയില്‍   ‘സംരംഭവര്‍ഷം 2022-–- 23 അവസരങ്ങളും സാധ്യതകളും' വിഷയത്തിലാണ് സെമിനാര്‍. ദി കിങ് മേക്കര്‍ ബ്രാന്‍ഡുകളുടെ അമരക്കാരൻ അനില്‍ ബാലചന്ദ്രന്‍ വിഷയം അവതരിപ്പിച്ചു. നവ സംരംഭങ്ങള്‍ക്കാവശ്യമായ മാര്‍ക്കറ്റ് റിസര്‍ച്ച്, നൂതന ഉല്‍പ്പന്ന വിപണന രീതിയില്‍ ബ്രാന്‍ഡിങ്  എന്നീ വിഷയത്തില്‍ ഊന്നിയായിരുന്നു സെമിനാര്‍.  ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍  കെ എസ് ശിവകുമാര്‍, വ്യവസായ കേന്ദ്രം മാനേജര്‍ വി പി മനോജ് എന്നിവര്‍ സംസാരിച്ചു. ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ എ കെ റഹ്‌മത്തലി സ്വാഗതവും ഉപജില്ലാ വ്യവസായ ഓഫീസര്‍ എം ബി പ്രേംലാല്‍ നന്ദിയും പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top