26 April Friday

നവകേരള *സദസ്‌ *21 മുതൽ

വെബ് ഡെസ്‌ക്‌Updated: Tuesday May 17, 2022

മലപ്പുറം
സിപിഐ എം സംസ്ഥാന സമ്മേളനം അംഗീകരിച്ച നവകേരള വികസനരേഖ സംബന്ധിച്ച ആശയ വിനിമയത്തിനും സംവാദത്തിനും വേദിയൊരുക്കി ലോക്കൽതല നവകേരള സദസുകൾ സംഘടിപ്പിക്കും. 21 മുതൽ 31 വരെ പത്ത്‌ ദിവസം ജില്ലയിലെ 145 ലോക്കൽ കേന്ദ്രങ്ങളിൽ പരിപാടി നടക്കും. ജില്ലാതല പരിപാടി 21ന്‌ വൈകിട്ട്‌ നാലിന്‌ അരീക്കോട്‌ നടക്കും. ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ്‌ പങ്കെടുക്കും.
25 വർഷം മുന്നിൽകണ്ടുള്ള വികസന കാഴ്‌ചപ്പാടിനാണ്‌ സംസ്ഥാന സമ്മേളനം രൂപംനൽകിയത്‌. കേരളത്തെ വികസിത രാജ്യങ്ങളുടെ നിലവാരത്തിലേക്ക്‌ ഉയർത്താൻ ലക്ഷ്യമിട്ടുള്ള കർമ പദ്ധതികളാണ്‌ നവകേരള നയരേഖയിലുള്ളത്‌. ഇതിന്റെ ഉള്ളടക്കം ബഹുജനങ്ങളിൽ എത്തിക്കുകയാണ്‌ സദസ്‌ ലക്ഷ്യമിടുന്നത്‌. പാർടി പ്രവർത്തകർ, അനുഭാവികൾ, സാംസ്‌കാരിക പ്രവർത്തകർ, അക്കാദമിക്‌ വിദഗ്‌ധർ, ഇതര രാഷ്‌ട്രീയ പാർടി പ്രവർത്തകർ എന്നിവരെ ഉൾപ്പെടുത്തി വിപുലമായ സംവാദ മണ്ഡലമൊരുക്കുകയാണ്‌ ലക്ഷ്യം. ലഘുകലാ പരിപാടികളും ഉണ്ടാകും. സദസ്‌ വിജയിപ്പിക്കാൻ എല്ലാ പാർടി പ്രവർത്തകരും രംഗത്തിറങ്ങണമെന്ന്‌ ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ്‌ പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top