27 April Saturday

എത്തി, പുത്തൻ പുസ്‌തകം

സുധ സുന്ദരൻUpdated: Friday Mar 17, 2023

മലപ്പുറം പുസ്‌തക ഡിപ്പോയിൽ പാഠപുസ്‌തകങ്ങൾ ഒതുക്കിവയ്ക്കുന്ന ജീവനക്കാർ

മലപ്പുറം
അടുത്ത അധ്യയനവർഷത്തേക്കുള്ള പാഠപുസ്‌തകം വേനലവധിക്ക്‌ മുമ്പേ എത്തി. ജില്ലയിൽ വിതരണം 24ന്‌ തുടങ്ങും. ആദ്യഘട്ടം ഒൻപത്‌, 10 ക്ലാസുകളിലേതുൾപ്പെടെ 9,78,854 പുസ്‌തകങ്ങളാണ്‌ ഡിപ്പോയിൽ എത്തിയത്‌. ഒൻപത്‌, 10 ക്ലാസുകളിലേക്ക്‌ ആറ്‌ ലക്ഷത്തോളം പുസ്‌തകങ്ങളാണ്‌ വിതരണം ചെയ്യുന്നത്‌. ഒന്ന്‌, രണ്ട്‌, നാല്‌, അഞ്ച്‌ ക്ലാസുകളിലേക്കുള്ള ഒന്നാം വോള്യം പുസ്‌തകങ്ങളും എത്തി. ജില്ലയിലെ 323 സൊസൈറ്റികളിലൂടെയാണ്‌ വിതരണം.
21ന്‌ പുസ്‌തകങ്ങൾ തരംതിരിക്കും. കുടുംബശ്രീ പ്രവർത്തകർക്കാണ്‌ ചുമതല. രണ്ടു ഘട്ടങ്ങളിലായി മുപ്പതോളം കുടുംബശ്രീ പ്രവർത്തകർ പങ്കാളികളാവും. 
 ജില്ലയിൽ സർക്കാർ, എയ്‌ഡഡ്‌, അൺ എയ്ഡഡ്‌ സ്‌കൂളുകളിൽ ഒന്ന്‌ മുതൽ പത്തുവരെ വിദ്യാർഥികൾക്കായി 53,73,763 പുസ്‌തകങ്ങളാണ്‌ വേണ്ടത്‌. സർക്കാർ, എയ്ഡഡ്‌ സ്‌കൂളുകളിലേക്ക്‌ 49,68,939 പുസ്‌തകങ്ങളും അൺ എയ്‌ഡഡ്‌ സ്‌കൂളുകളിലേക്ക്‌ 4,04,824 പാഠപുസ്‌തകങ്ങളും വേണം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top