20 April Saturday
ഗേറ്റ് കീപ്പർ തസ്‌തികയിൽ കരാർ നിയമനം

റെയിൽവേ സ്‌റ്റേഷനുകളിൽ 
ഡിവൈഎഫ്‌ഐ പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Friday Mar 17, 2023

ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി തിരൂർ റെയിൽവേ സ്‌റ്റേഷനിലേക്ക് നടത്തിയ മാർച്ച്

മലപ്പുറം
സ്വകാര്യവൽക്കരണത്തിന് ആക്കംകൂട്ടി ഗേറ്റ്കീപ്പർ തസ്‌തികയിൽ 1847 പേരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കാനുള്ള റെയിൽവേ മാനേജ്മെന്റ്‌ ഉത്തരവിനെതിരെ ഡിവൈഎഫ്‌ഐ പ്രതിഷേധം. അങ്ങാടിപ്പുറം, തിരൂർ റെയിൽവേ സ്‌റ്റേഷനുകളിലേക്ക് ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ മാർച്ച് നടത്തി. അങ്ങാടിപ്പുറത്ത് ജില്ലാ സെക്രട്ടറി കെ ശ്യാം പ്രസാദ് യോഗം ഉദ്ഘാടനംചെയ്‌തു. ജില്ലാ പ്രസിഡന്റ്‌ പി ഷബീർ അധ്യക്ഷനായി. ലിനീഷ്, രതീഷ്, കെ ടി നൗഫൽ, പി സൈഫുദ്ദീൻ, സി എം സിബ്‌ല എന്നിവർ സംസാരിച്ചു. സി ഇല്യാസ് സ്വാഗതം പറഞ്ഞു.
 തിരൂരിൽ സിപിഐ എം ജില്ലാ കമ്മിറ്റി അംഗം എ ശിവദാസൻ ഉദ്ഘാടനംചെയ്‌തു. ഡിവൈഎഫ്‌ഐ ജില്ലാ ട്രഷറർ പി മുനീർ അധ്യക്ഷനായി. കെ ശ്യാം പ്രസാദ്, എ സിദ്ദീഖ്, പി സുമിത്ത്, സുബ്രഹ്മണ്യൻ, നിയാസ്, പ്രതിഭ എന്നിവർ സംസാരിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ഫസീല തരകത്ത് സ്വാഗതം പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top