24 April Wednesday
കെജിഒഎ സമ്മേളനം തുടങ്ങി

ജില്ലയോടുള്ള റെയില്‍വേ അവഗണന അവസാനിപ്പിക്കണം

സ്വന്തം ലേഖകൻUpdated: Friday Mar 17, 2023

കെജിഒഎ ജില്ലാ സമ്മേളനം സിഐടിയു ജില്ലാ പ്രസിഡന്റ്‌ വി ശശികുമാർ ഉദ്ഘാടനംചെയ്യുന്നു

മലപ്പുറം
ജില്ലയോടുള്ള റെയിൽവേ അവഗണന അവസാനിപ്പിക്കണമെന്ന്‌ കേരള ഗസറ്റഡ്‌ ഓഫീസേഴ്‌സ്‌ അസോസിയേഷൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ട്രെയിൻ സമയം പുനഃക്രമീകരിച്ചും കൂടുതൽ സ്റ്റോപ്പുകൾ അനുവദിച്ചും രാജ്യറാണി എക്‌സ്‌പ്രസ്‌ തിരുവനന്തപുരം വരെ നീട്ടിയും യാത്ര കൂടുതൽ ജനോപകാരപ്രദമാക്കണം. വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ സമ്മേളനം സിഐടിയു ജില്ലാ പ്രസിഡന്റ്‌ വി ശശികുമാർ ഉദ്ഘാടനംചെയ്തു. കെജിഒഎ ജില്ലാ പ്രസിഡന്റ് എൻ മുഹമ്മദ് അഷ്റഫ് അധ്യക്ഷനായി. 
സെക്രട്ടറി എം ശ്രീഹരി പ്രവർത്തന റിപ്പോർട്ടും ട്രഷറർ പി മോഹൻദാസ് കണക്കും അവതരിപ്പിച്ചു. എഫ്എസ്ഇടിഒ ജില്ലാ സെക്രട്ടറി കെ വിജയകുമാർ, ബെഫി സംസ്ഥാന ജോയിന്റ് സെക്രട്ടറി ബിഗേഷ് ഉണ്ണിയാൻ, കേന്ദ്ര ജീവനക്കാരുടെ കോൺഫെഡറേഷൻ ജില്ലാ ജോയിന്റ് സെക്രട്ടറി ടി രാജേഷ്, കെജിഒഎ സംസ്ഥാന ട്രഷറർ പി വി ജിൻരാജ്, സംസ്ഥാന സെക്രട്ടറിയറ്റ് അംഗങ്ങളായ ഡോ. പി ശ്രീദേവി, കുഞ്ഞിമമ്മു പറവത്ത്, ഐ കെ മോഹനൻ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി എം ശ്രീഹരി സ്വാഗതവും ജോയിന്റ് സെക്രട്ടറി എം വി വിനയൻ നന്ദിയും പറഞ്ഞു. 
വെള്ളി രാവിലെ 9.30ന് പ്രതിനിധി സമ്മേളനം തുടരും. പകൽ 11ന് ‘ജനാധിപത്യം ഭരണഘടന ജുഡീഷ്യറി മാധ്യമം’ വിഷയത്തിൽ പ്രൊഫ. കെ ഇ എൻ കുഞ്ഞഹമ്മദിന്റെ പ്രഭാഷണം. പകൽ മൂന്നിന്‌ യാത്രയയപ്പ് സമ്മേളനം.
 
മുഹമ്മദ്‌ അഷ്‌റഫ്‌ പ്രസിഡന്റ്‌, 
ശ്രീഹരി സെക്രട്ടറി
മലപ്പുറം
കെജിഒഎ ജില്ലാ പ്രസിഡന്റായി എം മുഹമ്മദ്‌ അഷ്‌റഫിനെയും സെക്രട്ടറിയായി എം ശ്രീഹരിയെയും വീണ്ടും തെരഞ്ഞെടുത്തു. പി മോഹൻദാസാണ്‌ ട്രഷറർ. മറ്റു ഭാരവാഹികൾ: എം കെ രജനി, കെ സദാനന്ദൻ (വൈസ് പ്രസിഡന്റ്‌), എം വി വിനയൻ, ഡോ. പി വി ജയശ്രീ (ജോ. സെക്രട്ടറി), പി രാജു, ഡോ. പി സീമ, കെ എ അബ്ദുൽ ഗഫൂർ, കെ സി ഹണിലാൽ, കെ പി വേലായുധൻ, സുനിത എസ് വർമ (സെക്രട്ടറിയറ്റ്).
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top