25 April Thursday

എല്ലായിടത്തേക്കും 
യാത്രാസൗകര്യം

വെബ് ഡെസ്‌ക്‌Updated: Monday Jan 17, 2022

സിൽവർ ലൈൻ ജനസമക്ഷം പരിപാടിക്ക് എത്തിയവർ. സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ മോഹസിൽവർ ലൈൻ ജനസമക്ഷം പരിപാടിക്ക് എത്തിയവർ. സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ്‌, നോർക്ക റൂട്ട്‌സ്‌ വെെസ്‌ ചെയർമാൻ 
പി ശ്രീരാമകൃഷ്‌ണൻ തുടങ്ങിയവർ

സ്വന്തം ലേഖകൻ
മലപ്പുറം
സിൽവർ ലൈൻ സ്‌റ്റേഷനുകളിൽനിന്ന്‌ യാത്രക്കാരന്‌ അവസാനം എത്തേണ്ട സ്ഥലങ്ങളെ ബന്ധിപ്പിക്കാൻ (ലാസ്‌റ്റ്‌ മൈൽ കണക്ടിവിറ്റി)  ഗതാഗത സംവിധാനം. ജില്ലയിൽ തിരൂരിലാണ്‌  സ്‌റ്റേഷൻ. ഇവിടെനിന്ന്‌ കരിപ്പൂർ വിമാനത്താവളത്തിലേക്ക്‌ പ്രത്യേക യാത്രാസൗകര്യം. പ്രധാന നഗരങ്ങളായ കൊണ്ടോട്ടി, മലപ്പുറം, മഞ്ചേരി, കോട്ടക്കൽ, പെരിന്തൽമണ്ണ, നിലമ്പൂർ, പൊന്നാനി എന്നിവിടങ്ങളിലേക്ക്‌ സിൽവർ ലൈൻ ട്രെയിനുകളുടെ സമയക്രമം അനുസരിച്ച്‌ പ്രത്യേക ബസ്‌ സർവീസ്‌. ഇലക്‌ട്രിക്‌ വാഹനങ്ങൾ ഏർപ്പെടുത്താനാണ്‌ പദ്ധതി. ഇലക്‌ട്രിക്‌ വാഹനങ്ങൾ ചാർജ്‌ചെയ്യാനുള്ള സൗകര്യം സ്‌റ്റേഷനുകളിലുണ്ടാകും. ഒറ്റ ടിക്കറ്റിൽ യാത്രചെയ്യാനുള്ള സംവിധാനവും ആലോചനയിലുണ്ട്‌–- കെ റെയിൽ മാനേജിങ്‌ ഡയറക്ടർ വി അജിത്‌കുമാർ പറഞ്ഞു.‌ 
കൃഷിയിടം സംരക്ഷിക്കും
കൃഷിയിടങ്ങളിലും നെൽപ്പാടങ്ങളിലും തണ്ണീർത്തടങ്ങളിലും തൂണുകളിലൂടെയാകും പാത കടന്നുപോകുക. ഈ രീതിയിൽ 88 കിലോമീറ്റർ ദൂരമുണ്ട്‌. വന്യജീവി മേഖലകളോ പരിസ്ഥിതിലോല പ്രദേശങ്ങളോ ഇല്ല. പുഴകളുടെയും അരുവികളുടെയും ഒഴുക്ക്‌ തടസപ്പെടില്ല. മുറിച്ചുമാറ്റുന്ന ഓരോ മരത്തിനും പകരം പത്ത്‌ മരങ്ങൾ നടും. നിർമാണ പ്രവൃത്തിക്കുമുമ്പ്‌ കൃഷിയിടങ്ങളിലെ മേൽമണ്ണ്‌ എടുത്തുമാറ്റി സംരക്ഷിക്കും. മണ്ണിന്റെ ഗുണമേന്മ നഷ്ടപ്പെടാതെ കാത്തുസൂക്ഷിച്ച്‌ കൃഷിക്ക്‌ അനുയോജ്യമായ രീതിയിൽ തിരികെ നിക്ഷേപിക്കും.
500 മീറ്റർ ഇടവിട്ട്‌ മേൽപ്പാലം
529 കിലോമീറ്റർ സിൽവർ ലൈൻ പാതയിൽ 137 കിലോമീറ്റർ  തൂണുകളിലൂടെയോ തുരങ്കത്തിലൂടെയോ ആണ്‌ കടന്നുപോകുന്നത്‌. 
ഈ സ്ഥലങ്ങളിൽ ഇപ്പോഴുള്ള അതേ രീതിയിൽ പാതക്കു കുറുകെ സഞ്ചരിക്കാം. ബാക്കിയുള്ള സ്ഥലങ്ങളിൽ അടിപ്പാതകളും മേൽപ്പാലങ്ങളും. 500 മീറ്റർ ഇടവിട്ട്‌ മേൽപ്പാലങ്ങളോ അടിപ്പാതകളോ നിർമിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top