25 April Thursday
സന്തോഷ് ട്രോഫി

റോഡുപണി അതിവേഗം പൂര്‍ത്തിയാക്കും

വെബ് ഡെസ്‌ക്‌Updated: Monday Jan 17, 2022

 മലപ്പുറം

സന്തോഷ് ട്രോഫി ദേശീയ സീനിയർ ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിന്റെ ഭാഗ്യചിഹ്നം മത്സരത്തിൽ ഏറ്റവും മികച്ച ഭാഗ്യചിഹ്നം നൽകുന്നവർക്ക് 50,000 രൂപയുടെ പാരിതോഷികം പ്രഖ്യാപിച്ച് മന്ത്രി വി അബ്ദുറഹ്‌മാൻ. ഗവ. അതിഥി മന്ദിരത്തിൽ നടന്ന അവലോകന യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്‌. ചാമ്പ്യൻഷിപ്പ് നടക്കുന്ന സ്റ്റേഡിയങ്ങളുടെയും സമീപ പ്രദേശങ്ങളിലേയും റോഡുകളുടെ അടിയന്തര അറ്റകുറ്റപ്പണികൾ  എത്ര വേഗം പൂർത്തിയാക്കി സഞ്ചാരയോഗ്യമാക്കണമെന്ന് മന്ത്രി പിഡബ്ല്യുഡി എക്‌സിക്യൂട്ടീവ്‌ എൻജിനിയർക്ക് നിർദേശം നൽകി. 
കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി സ്‌പോർട്‌സ് കൗൺസിൽ ഓഫീസിലും മഞ്ചേരി കോസ്‌മോ പോളിറ്റൻ ക്ലബ്ബിലുമായി നടന്ന വിവിധ ഉപസംഘാടക സമിതിയുടെ അഭിപ്രായങ്ങളും നിർദേശങ്ങളും ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് എ ശ്രീകുമാർ വിശദീകരിച്ചു. 
ജില്ലാ സ്‌പോർട്‌സ് കൗൺസിൽ വൈസ് പ്രസിഡന്റ് വി പി അനിൽ, സെക്രട്ടറി അബ്ദുൽ മഹ്‌റൂഫ്, എക്‌സിക്യൂട്ടീവ് മെമ്പർമാരായ സി സുരേഷ്, പി ഹൃഷികേശ് കുമാർ, കെ മനോഹരകുമാർ, കെ എ നാസർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. ഫെബ്രുവരി 20 മുതൽ മാർച്ച് ആറുവരെ മഞ്ചേരി പയ്യനാട് സ്റ്റേഡിയം, മലപ്പുറം കോട്ടപ്പടി സ്റ്റേഡിയം എന്നിവിടങ്ങളിലായാണ് ചാമ്പ്യൻഷിപ്പ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top