23 April Tuesday

പരാതി അന്വേഷിക്കാനെത്തിയ എസ്ഐക്ക്‌ കുത്തേറ്റു; പ്രതി പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Saturday Oct 16, 2021

പ്രതി പാലക്കുളങ്ങര ഹരീഷ്

 

കൊണ്ടോട്ടി 
കൊണ്ടോട്ടി സ്റ്റേഷനിൽനിന്ന് പരാതി അന്വേഷിക്കാനെത്തിയ എസ്ഐക്ക്‌ കുത്തേറ്റു. പ്രതിയെ നാട്ടുകാരുടെ സഹായത്തോടെ പൊലീസ്‌  ഉടൻ കസ്റ്റഡിയിലെടുത്തു. പള്ളിക്കൽ ബസാർ മിനി എസ്റ്റേറ്റ് പാലക്കുളങ്ങര ഹരീഷ് (45)ആണ് പിടിയിലായത്. പള്ളിക്കൽ ബസാർ മിനി എസ്റ്റേറ്റിൽ വ്യാഴം പകൽ മൂന്നിനായിരുന്നു സംഭവം. മിനി എസ്റ്റേറ്റിലെ ചെരിപ്പ് കമ്പനിയിലേക്ക് കല്ലെറിഞ്ഞതുമായി ബന്ധപ്പെട്ട്  ഉടമ നൽകിയ പരാതിയിൽ സിവിൽ പൊലീസ്‌ ഓഫീസർക്കൊപ്പം അന്വേഷണത്തിനെത്തിയ എസ്ഐ ഒ കെ രാമചന്ദ്രനെയാണ് കത്തികൊണ്ട് കുത്തിയത്. തോളിൽ പരിക്കേറ്റ എസ്‌ഐയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top