18 December Thursday

കേന്ദ്രത്തിന്റെ കേരളവിരുദ്ധതക്കെതിരെ പ്രതിഷേധം

സ്വന്തം ലേഖകർUpdated: Saturday Sep 16, 2023
 
മലപ്പുറം
കേരളത്തെ സാമ്പത്തികമായി ശ്വാസംമുട്ടിച്ച്‌ തകർക്കാനുള്ള കേന്ദ്രസർക്കാരിന്റെയും അതിന്‌ പിന്തുണ നൽകുന്ന കേരളത്തിലെ പ്രതിപക്ഷത്തിന്റെയും നിലപാടുകൾ തുറന്നുകാട്ടി സിപിഐ എം പ്രതിഷേധ കൂട്ടായ്‌മകൾ. നിയോജക മണ്ഡലം തലത്തിൽ നടക്കുന്ന കൂട്ടായ്‌മകൾ വൻ ബഹുജനപ്രതിഷേധമായി മാറുകയാണ്‌. ഇതിനകം 13 മണ്ഡലങ്ങളിൽ പ്രതിഷേധ കൂട്ടായ്‌മകൾ നടന്നു. വെള്ളിയാഴ്‌ച തവനൂർ, നിലമ്പൂർ, വണ്ടൂർ മണ്ഡലം കൂട്ടായ്‌മകളായിരുന്നു. 
കരുളായി നഗരത്തിൽ നടന്ന നിലമ്പൂർ മണ്ഡലം പ്രതിഷേധ കൂട്ടായ്മ സംസ്ഥാന കമ്മിറ്റിയംഗം സി കെ ശശീന്ദ്രൻ ഉദ്ഘാടനംചെയ്തു. എടക്കര ഏരിയാ സെക്രട്ടറി ടി രവീന്ദ്രൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ്, പി വി അൻവർ എംഎൽഎ, ജില്ലാ കമ്മിറ്റി അംഗങ്ങളായ ജോർജ്‌ കെ ആന്റണി, ഇ പത്മാക്ഷൻ എന്നിവർ സംസാരിച്ചു. 
വണ്ടൂരിൽ പി വി അൻവർ എംഎൽഎ ഉദ്ഘാടനംചെയ്തു. ജില്ലാ കമ്മിറ്റി അംഗം എൻ കണ്ണൻ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം പി കെ സൈനബ, സി ജയപ്രകാശ് എന്നിവർ സംസാരിച്ചു. ഏരിയാ സെക്രട്ടറി ബി മുഹമ്മദ് റസാഖ് സ്വാഗതം പറഞ്ഞു.  
നരിപ്പറമ്പിൽ നടന്ന തവനൂർ മണ്ഡലം പ്രതിഷേധ കൂട്ടായ്‌മ സംസ്ഥാന കമ്മിറ്റിയംഗം പി നന്ദകുമാർ എംഎൽഎ ഉദ്‌ഘാടനംചെയ്‌തു. ജില്ലാ കമ്മിറ്റി അംഗം എ ശിവദാസൻ അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗം കൂട്ടായി ബഷീർ, എരിയാ സെക്രട്ടറി കെ വി സുധാകരൻ, സി രാമകൃഷ്ണൻ, ഇ വി മോഹനൻ എന്നിവർ സംസാരിച്ചു. ഇ രാജഗോപാലൻ സ്വാഗതം പറഞ്ഞു. 
ശനിയാഴ്‌ച ചങ്ങരംകുളത്ത്‌ പൊന്നാനി മണ്ഡലം പ്രതിഷേധ കൂട്ടായ്‌മയിൽ സംസ്ഥാന കമ്മിറ്റി അം​ഗം പി നന്ദകുമാർ എംഎൽഎ, ജില്ലാ സെക്രട്ടറിയറ്റംഗം വി പി സഖറിയ എന്നിവർ സംസാരിക്കും. മലപ്പുറത്ത്‌ സംസ്ഥാന സെക്രട്ടറിയറ്റംഗം പുത്തലത്ത്‌ ദിനേശൻ, ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ്‌, പി വി അൻവർ എംഎൽഎ, സംസ്ഥാന കമ്മിറ്റി അംഗം പി കെ സൈനബ എന്നിവർ പങ്കെടുക്കും. എടരിക്കോട്‌ നടക്കുന്ന തിരൂരങ്ങാടി മണ്ഡലം കൂട്ടായ്‌മയിൽ സംസ്ഥാന സെക്രട്ടറിയറ്റംഗം പുത്തലത്ത്‌ ദിനേശൻ, സംസ്ഥാന കമ്മിറ്റിയംഗം പി നന്ദകുമാർ എംഎൽഎ, കെ ടി ജലീൽ എംഎൽഎ എന്നിവർ സംസാരിക്കും.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top