19 December Friday

കർഷകർക്ക്‌ 
കടാശ്വാസമായി 1.2 കോടി

സ്വന്തം ലേഖികUpdated: Saturday Sep 16, 2023

കർഷക കടാശ്വാസ കമീഷൻ 223 
അപേക്ഷകൾ പരിഗണിച്ചു

മലപ്പുറം
കർഷകരെ കടബാധ്യതയിൽനിന്ന്‌ മോചിപ്പിക്കാൻ സർക്കാർ നടത്തുന്ന കർഷക കടാശ്വാസ കമീഷൻ സിറ്റിങ്ങിൽ ജില്ലയിൽ നൽകിയത്‌ 1,02,38,000 രൂപ. വ്യാഴാഴ്‌ച മലപ്പുറം പിഡബ്ല്യൂഡി അതിഥി മന്ദിരത്തിൽ സംഘടിപ്പിച്ച സിറ്റിങ്ങിൽ 2023 ജനുവരി ഒന്നുമുതൽ ജൂൺ 30 വരെ ലഭിച്ച 223 അപേക്ഷകളാണ്‌ പരിഗണിച്ചത്‌. 29 ബാങ്കുകളും സിറ്റിങ്ങിന്റെ ഭാഗമായി. 
അർഹരായ 119 അപേക്ഷകൾക്ക്‌ കടാശ്വാസം നൽകി. 102 അപേക്ഷകൾ നിരസിച്ചു. രണ്ട് അപേക്ഷ അടുത്ത സിറ്റിങ്ങിലേക്ക്‌ മാറ്റി. കമീഷൻ ചെയർമാൻ ജസ്റ്റിസ് കെ എബ്രഹാം മാത്യു, അംഗങ്ങളായ അഡ്വ. ജെ വേണുഗോപാലൻ നായർ, ജോസ് പാലത്തിനാൽ, പി എം ഇസ്‌മയിൽ എന്നിവർ പങ്കെടുത്തു. 

 

കടാശ്വാസ കമീഷന്‍

സംസ്ഥാനത്ത് കടബാധ്യതമൂലം ദുരിതത്തിലായ കർഷകർക്ക് ന്യായനിർണയം നടത്തി സഹായം നല്‍കുന്നതിനും മധ്യസ്ഥതയിലൂടെ കർഷകരുടെ സാമ്പത്തിക ബാധ്യത പരിഹരിക്കുന്നതിനും ഉചിതമായ നടപടികൾ ശുപാർശചെയ്യാന്‍ സംസ്ഥാന സർക്കാർ രൂപീകരിച്ചതാണ് കേരള കർഷക കടാശ്വാസ കമീഷൻ. 2007ലെ കേരള കർഷക കടാശ്വാസ കമീഷൻ ആക്ട് പ്രകാരമാണ് പ്രവർത്തനങ്ങൾ. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top