കൊണ്ടോട്ടി
കേരള മാപ്പിളകലാ അക്കാദമി ജില്ലാ കമ്മിറ്റിയുടെ രണ്ടാമത് പി ടി അബ്ദുറഹിമാൻ സ്മാരക പുരസ്കാരം പ്രമുഖ മാപ്പിളപ്പാട്ട് ഗായകൻ കിഴിശേരി അബൂബക്കറിന്.
കേരള മാപ്പിള കലാ അക്കാദമി സംസ്ഥാന അധ്യക്ഷൻ പി എച്ച് അബ്ദുല്ല, കെ വി അബൂട്ടി, ഫൈസൽ എളേറ്റിൽ എന്നിവരടങ്ങുന്ന ജൂറിയാണ് അവാർഡ് ജേതാവിനെ തെരഞ്ഞെടുത്തത്.
കൊണ്ടോട്ടിയിൽ ശനിയാഴ്ച നടക്കുന്ന ‘സൂഫിയാനരാവി’ൽ ഫൈസൽ എളേറ്റിൽ പുരസ്കാരം സമർപ്പിക്കും. ടി വി ഇബ്രാഹിം എംഎൽഎ ഉദ്ഘാടനംചെയ്യും. രാത്രി ഏഴിന് സമീർ ബിൻസി, ഇമാം മജ്ബൂർ നയിക്കുന്ന സൂഫിയാന ഖവാലിയും നടക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..