മലപ്പുറം
പട്ടികജാതി വിഭാഗത്തിൽപ്പെട്ട അംഗീകൃത പെട്രോളിയം ഡീലർമാർക്ക് അവരുടെ നിലവിലെ പെട്രോൾ/ ഡീസൽ വിൽപ്പനശാലകൾ പ്രവർത്തന നിരതമാക്കാനായി സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപറേഷൻ പ്രവർത്തന മൂലധന വായ്പ നൽകുന്നു. കുടുംബ വാർഷിക വരുമാനം ആറുലക്ഷം കവിയരുത്. അപേക്ഷകനോ, ഭാര്യയോ ഭർത്താവോ, കേന്ദ്ര/സംസ്ഥാന സർക്കാർ വകുപ്പുകളിലോ അനുബന്ധ സ്ഥാപനങ്ങളിലോ സ്ഥിരം ജോലിക്കാരാകരുത്.
മേൽവിലാസം, ഫോൺ, ജാതി, കുടുംബ വാർഷികവരുമാനം, വയസ്സ്, വിദ്യാഭ്യാസ യോഗ്യത, ഡീലർഷിപ്പ് ലഭിച്ച തീയതി, ഡീലർഷിപ്പ് അഡ്രസ്, പെട്രോളിയം കമ്പനിയുടെ പേര് എന്നിവ സഹിതം വെള്ളക്കടലാസിൽ തയ്യാറാക്കിയ പ്രാഥമിക അപേക്ഷ മാനേജിങ് ഡയറക്ടർ, പട്ടികജാതി പട്ടികവർഗ വികസന കോർപറേഷൻ, ടൗൺ ഹാൾ റോഡ്, തൃശൂർ -20 എന്ന വിലാസത്തിൽ ലഭ്യമാക്കണം. ഫോൺ: 0497 2705036, 9400068513.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..