15 July Tuesday

കെഎസ്ആർടിസി അൺലിമിറ്റഡ് സർവീസ് തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Wednesday Sep 16, 2020

 

നിലമ്പൂർ
കെഎസ്‌ആര്‍ടിസി അൺലിമിറ്റഡ് ഓർഡിനറി ബസുകൾ തിങ്കളാഴ്ച മുതൽ സർവീസ് ആരംഭിച്ചു. നിലമ്പൂർ ഡിപ്പോയിലെ മൂന്ന് ബസുകളാണ് 18 സർവീസുകൾ നടത്തുക. യാത്രക്കാർ കൈകാണിക്കുന്ന എവിടെയും ബസുകൾ നിർത്തും. വഴിക്കടവ് മുതൽ മഞ്ചേരി വരെയാണ് അൺലിമിറ്റഡ് ഓർഡിനറി ബസുകൾ സർവീസ് നടത്തുക. കോഴിക്കോട്, പെരിന്തൽമണ്ണ, തൃശൂർ എന്നിവിടങ്ങളിലേക്ക് യാത്രക്കാർക്ക് കണക്ഷൻ കിട്ടുന്ന രീതിയിലാണ് സർവീസ് ക്രമീകരിച്ചിട്ടുള്ളത്. വഴിക്കടവിൽനിന്നും മഞ്ചേരിയിൽനിന്നും കണക്ഷൻ ബസുകളുടെ സമയ വിവരങ്ങൾ ബസിലെ ജീവനക്കാർ യാത്രക്കാർക്ക് കൈമാറും. സ്റ്റോപ്പില്‍ മാത്രമല്ല, ഇനി യാത്രക്കാര്‍ ആവശ്യപ്പെടുന്ന എവിടെയും ബസ് നിര്‍ത്തുകയും ചെയ്യും. അൺലിമിറ്റഡ് ഓർഡിനറി സർവീസ് കെഎസ്ആർടിസി ഡയറക്ടർ ബോർഡ് അംഗം അലീസ് മാത്യൂ ഫ്ലാഗ് ഓഫ് ചെയ്തു. ഓരോ 25 മിനിറ്റിലുമാണ് കെഎസ്ആർടിസി സർവീസ് നടത്തുക.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top