29 March Friday

ദേശങ്ങൾക്കപ്പുറം നിറഞ്ഞ്‌ ‘ബാംബൂ ബാലഡ്‌സ്’

വെബ് ഡെസ്‌ക്‌Updated: Wednesday Sep 16, 2020

 തേഞ്ഞിപ്പലം 

കലിക്കറ്റ് സർവകലാശാല ഇഎംഎംആർസി (എഡ്യുക്കേഷണൽ മൾട്ടിമീഡിയ റിസർച്ച്‌ സെന്റർ) തയാറാക്കിയ ‘ബാംബൂ ബാലഡ്‌സ്’ ഡോക്യുമെന്ററിക്ക് മൂന്ന് അന്തർദേശീയ പുരസ്‌കാരം. അമേരിക്കയിലെ കാലിഫോർണിയയിലെ റെഡ്‌വുഡ്‌ ഷോർട്‌സ്‌ ആൻഡ്‌ സ്‌ക്രിപ്‌റ്റ്‌സ്‌ ഇന്റർനാഷണൽ ഫിലിം ഫെസ്‌റ്റിവൽ (മികച്ച പരിസ്ഥിതി ഡോക്യുമെന്ററി), സിംഗപ്പുർ വേൾഡ് ഫിലിം കാർണിവൽ (പരിസ്ഥിതി ഡോക്യുമെന്ററി വിഭാഗത്തിൽ ഔട്ട്‌സ്‌റ്റാൻഡിങ്‌ അച്ചീവ്‌മെന്റ്‌) എന്നിവയിൽ അംഗീകാരം ലഭിച്ചു. ബ്രസീലിലെ ബസ്‌ വിഷ്യസ്‌ ഫിലിം ഫെസ്‌റ്റിവലിൽ മികച്ച സംവിധായകനുള്ള അവാർഡും നേടി. റുമാനിയയിലെ ബുക്കാറസ്റ്റിലെ ഫെസ്‌റ്റിവൽ, ഇറ്റലിയിലെ ഔറ ഫെസ്‌റ്റിവൽ എന്നിവയിൽ മത്സരവിഭാഗത്തിലേക്കും തെരഞ്ഞെടുത്തു. സജീദ് നടുത്തൊടിയാണ്‌ രചനയും സംവിധാനവും.  പ്രകൃതിയുടെ താളം എങ്ങനെയാണ് ജീവിതത്തിന്റെ സംഗീതമാകുന്നത് എന്നതാണ്   കേന്ദ്രപ്രമേയം.    ദാമോദർ പ്രസാദ് (പ്രൊഡക്ഷൻ അഡ്വസൈർ), എം ബാനിഷ്  (ക്യാമറ), പി സി സാജിദ്  (എഡിറ്റിങ്‌), -വിനീഷ് കൃഷ്ണൻ, പി വി മിഥുൻ (ക്യാമറ അസ്സിസ്റ്റന്റ്സ്),  -സന്തോഷ് ജയരാജ് (സംഗീതസംവിധാനം-), നിധിൻ തച്ചാട്ട്  (സബ്‌ടൈറ്റിൽ) എന്നിവരാണ്‌ പിന്നണിയിൽ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top