27 April Saturday

ഇ എം എസ്‌ ആശുപത്രിയിലും കോവിഡ്‌ ടെസ്‌റ്റ്‌ നടത്താം

വെബ് ഡെസ്‌ക്‌Updated: Thursday Jul 16, 2020

 

പെരിന്തൽമണ്ണ
പെരിന്തൽമണ്ണ ഇ എം എസ് ആശുപത്രിയിലും ഇനി കോവിഡ് 19 രോഗികളുടെ   സ്രവം  പരിശോധിച്ച്‌ റിപ്പോർട്ട് നൽകാം. ആശുപത്രിക്ക്‌ ഇതിനുള്ള എൻഎബിഎൽ  അംഗീകാരം ലഭിച്ചു. തുടർന്ന്  ഐസിഎംആർ (ഇന്ത്യൻ കൗൺസിൽ ഓഫ്‌ മെഡിക്കൽ റിസർച്ച്‌‌)  അംഗീകാരവും ലഭ്യമായി.  പുതുതായി  ആരംഭിച്ച മോളിക്യുലാർ ലാബിനാണ്  കോവിഡ്‌ ടെസ്‌റ്റിനുള്ള അനുമതി‌. ഇതിനുപുറമെ എച്ച് വൺ എൻ വൺ, എച്ച് സി വി (ഹെപ്പറ്റൈറ്റിസ്‌ സി വൈറസ്‌) പരിശോധനകളും പുതിയ സംവിധാനത്തിലൂടെ നടത്താം. രോഗികളുടെ സുരക്ഷയും പരിപാലനത്തിലെ മികവുമടക്കം ഉറപ്പാക്കിയതിന്‌   2012 മുതൽ ആശുപത്രിക്ക്‌ എൻഎബിഎച്ച് (നാഷണൽ അക്രഡിറ്റേഷൻ ബോർഡ്‌ ഫോർ ഹോസ്‌പിറ്റൽസ്‌ ആൻഡ്‌ ഹെൽത്ത്‌ കെയർ പ്രൊവൈഡേഴ്‌സ്‌) അംഗീകാരമുണ്ട്‌. ആശുപത്രിയിലെത്തുന്ന  രോഗികൾക്ക്‌ പുതിയ സൗകര്യങ്ങൾ  പ്രയോജനപ്പെടുത്താമെന്ന്‌ ചെയർമാൻ ഡോ. എ മുഹമ്മദും ജനറൽ മാനേജർ എം അബ്ദുന്നാസിറും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top