19 April Friday
ഉത്തരവാദിത്ത ടൂറിസം

രജിസ്റ്റര്‍ചെയ്തത്‌ 800–ലധികം സംരംഭകര്‍

വെബ് ഡെസ്‌ക്‌Updated: Monday May 16, 2022
മലപ്പുറം
ഉത്തരവാദിത്ത ടൂറിസം മിഷൻ പ്രവർത്തനം സജീവമാകുന്നു. ജില്ലയിൽ ഇതുവരെ 800–-ലധികം സംരംഭങ്ങൾ ഉത്തരവാദിത്ത ടൂറിസത്തിനുകീഴിൽ രജിസ്റ്റർചെയ്തു.  സാധാരണക്കാർക്കും പ്രാദേശിക വിനോദസഞ്ചാര മേഖലയുടെ സാധ്യതകൾ ഉപയോഗപ്പെടുത്തി വരുമാനം നേടിക്കൊടുക്കാൻ കഴിയുംവിധമാണ് ഉത്തരവാദിത്ത ടൂറിസം മിഷന്റെ പദ്ധതികൾ. പാരമ്പര്യ തൊഴിലാളികൾ, കലാകാരന്മാർ, കരകൗശലവസ്തു നിർമാതാക്കൾ, തനതുഭക്ഷണം തയ്യാറാക്കുന്നവർ, കർഷകർ, വിദഗ്ധ തൊഴിലാളികൾ തുടങ്ങി എല്ലാ മേഖലയിലുള്ളവർക്കും പദ്ധതി സാധ്യതകൾ പ്രയോജനപ്പെടുത്താം. പ്രാദേശിക സാമ്പത്തിക വികസനത്തിലൂന്നി തനത് കലകളെയും ആഘോഷങ്ങളെയും കോർത്തിണക്കി വിവിധ ടൂർ പാക്കേജുകൾ മിഷൻ  തുടങ്ങിയിട്ടുണ്ട്. കരകൗശലവസ്തു നിർമാതാക്കൾ, കർഷകർ, കലാകാരന്മാർ എന്നിവർക്ക് അവരുടെ ഉല്‍പ്പന്നങ്ങൾ ടൂറിസം വകുപ്പിന്റെ വെബ് സൈറ്റിലൂടെ ഓൺലൈനായി വിൽക്കാനുള്ള സൗകര്യവുമുണ്ട്. 
തദ്ദേശഭരണ സ്ഥാപനങ്ങൾ മുഖേന ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനും വരുമാനം കണ്ടെത്തുന്നതിനും പ്രത്യേക ഗ്രാമസഭകളും ഉത്തരവാദിത്ത ടൂറിസം മിഷൻ നടത്തുന്നുണ്ട്. ടൂറിസം രംഗത്തെ സംരംഭകർക്കും തൊഴിലന്വേഷകർക്കും സാധാരണക്കാർക്കുമായി പ്രത്യേക പോർട്ടലും പ്രവർത്തിക്കുന്നുണ്ട്. പ്രാദേശികതലത്തിൽ ടൂറിസം സാധ്യതകൾ വ്യാപിപ്പിക്കുന്നതിനായി ടൂറിസം റിസോഴ്സ് മാപ്പിങ് പുരോഗമിക്കുന്നുണ്ട്‌. മാപ്പിങ് പൂർത്തിയാകുന്നതോടെ ഓരോ ഗ്രാമങ്ങളും വിനോദസഞ്ചാര ഭൂപടത്തിൽ ഇടംനേടും. പരമ്പരാഗത ഭക്ഷ്യവിഭവങ്ങൾ തയ്യാറാക്കി നൽകുന്ന എക്സ്പീരിയൻസ് എത്നിക് ക്യുസിൻ പദ്ധതിക്കും മികച്ച പിന്തുണയാണ് ലഭിക്കുന്നത്. 32 കുടുംബങ്ങൾ പദ്ധതി ഭാഗമാകാൻ സന്നദ്ധ അറിയിച്ചിട്ടുണ്ട്. www.keralatourism. org/rt, rtmission.mpm @gmail.com  എന്നിവയിലൂടെ രജിസ്റ്റർചെയ്ത് പരമ്പരാഗത തൊഴിലുകൾചെയ്യുന്നവർക്കും വിദഗ്ധ തൊഴിലാളികൾക്കും സേവനം തേടാം. ഫോൺ: 9746186206.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top