13 July Sunday

ഷൈബിന്റെ 
യുഡിഎഫ്‌ ബന്ധം 
പുറത്ത്‌

വെബ് ഡെസ്‌ക്‌Updated: Monday May 16, 2022

ദുബായിൽ അവാർഡ്‌ പരിപാടിയിൽ എം കെ മുനീർ എംഎൽഎയോടൊപ്പം ഷൈബിൻ അഷ്‌റഫ്‌ (ഫയൽ ചിത്രം)

കൽപ്പറ്റ , 
ഷൈബിൻ അഷ്‌റഫിന്‌ ‌ , മുസ്ലിം ലീഗ്‌,  കോൺഗ്രസ്‌‌ നേതൃത്വവുമായി ഉന്നതബന്ധം. ഇവ വ്യക്തമാക്കുന്ന ചിത്രങ്ങൾ പുറത്തുവന്നു. ബത്തേരിയിൽ ലീഗ്‌ നേതൃത്വത്തിൽ നടന്ന ശിഹാബ്‌ തങ്ങൾ റിലീഫ്‌ വിതരണ പരിപാടിയിലാണ്‌ ഷൈബിന്‌ യുഡിഎഫ്‌ നേതാക്കൾ സ്വീകരണം നൽകിയത്‌. ഐ സി ബാലകൃഷ്‌ണൻ എംഎൽഎയാണ്‌ പരിപാടിയിൽ ഷൈബിന്‌ ഉപഹാരം നൽകിയത്‌. പ്രമുഖ നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു പരിപാടി. 
ലീഗ്‌ നേതാക്കളായ മാടക്കര അബ്ദുള്ള, ടി മുഹമ്മദ്, ബ്ലോക്ക്‌ പഞ്ചായത്തംഗം അസൈനാർ തുടങ്ങിയവർ മുൻനിരയിലുണ്ട്‌. 2014ൽ ദുബായിൽ ഗോൾഡൻ അച്ചീവ്‌മെന്റ്‌ അവാർഡ്‌ ദാന പരിപാടിയിൽ എം കെ മുനീർ എംഎൽഎയോടൊപ്പവും പരിപാടിയിൽ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top