19 April Friday

23 സ്‌കൂളുകള്‍കൂടി ഹൈടെക് നിറവിലേക്ക്‌

വെബ് ഡെസ്‌ക്‌Updated: Sunday Jan 16, 2022

മലപ്പുറം

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി  ജില്ലയിൽ 23 സ്‌കൂളുകൾകൂടി ഹൈടെക്കാവുന്നു. നേരത്തെ അഞ്ചുകോടിയിൽ ഉൾപ്പെടുത്തി 13 സ്‌കൂളുകളും മൂന്ന് കോടിയിൽ ഉൾപ്പെടുത്തി 23 സ്‌കൂളുകളും  പ്ലാൻഫണ്ടിൽ 17 സ്‌കൂളുകളും ഹൈടെക്‌ മികവിലേക്ക്‌ ഉയർത്തിയിരുന്നു.  നിലവിൽ അഞ്ച് കോടിരൂപ ചെലവിൽ നിർമിക്കുന്ന ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ മലപ്പുറം, ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ കൊണ്ടോട്ടി, ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ പെരുവള്ളൂർ എന്നീ സ്‌കൂളുകളുടെ നിർമാണം പൂർത്തിയായി.  കിഫ്ബിയിൽനിന്നും മൂന്ന് കോടി അനുവദിച്ച ജിവിഎച്ച് എസ്എസ് നെല്ലിക്കുത്ത്, ജിഎച്ച്എസ്എസ് കാരക്കുന്ന്, ജിജിഎച്ച്എസ്എസ് വേങ്ങര, ജിഎച്ച്എസ്എസ് പൂക്കോട്ടുംപാടം, ജിഎച്ച്എസ്എസ് മൂത്തേടം, ജിഎച്ച്എസ് എസ് എടക്കര, ജിഎച്ച്എസ്എസ് ചാലിയപ്പുറം, ജിഎച്ച് എസ്എസ് കൊട്ടപ്പുറം, എസ്എച്ച്എം ജിവിഎച്ച് എസ് എസ് എടവണ്ണ എന്നിവയുടെ നിർമാണം പൂർത്തിയായിക്കൊണ്ടിരിക്കുന്നു.   കിഫ്ബിയിൽനിന്ന് ഒരുകോടി രൂപവീതം അനുവദിച്ച ജിഎച്ച്എസ് വെറ്റിലപ്പാറ, ജിയുപിഎസ് ചെങ്ങര, ജിയുപിഎസ് ചീക്കോട്, ജിയുപി എസ് മൂർക്കനാട്, ജിഎംയുപിഎസ് കോട്ടക്കൽ എന്നിവയുടെ നിർമാണം അവസാന ഘട്ടത്തിലാണ്. പ്ലാൻ ഫണ്ട് അനുവദിച്ച ജിഎച്ച്എസ്എസ് പുലാമന്തോൾ - ലാബ് ആൻഡ്‌ ലൈബ്രറി, ജിയുപിഎസ് മുണ്ടപ്ര, ജിബിഎച്ച് എസ്എസ് മലപ്പുറം, ജിഎൽപിഎസ് നിലമ്പൂർ, ജിഎൽപി എസ് പൂക്കൂത്ത്, ജിഎൽപിഎസ് തുറക്കൽ എന്നിവയുടെ പ്രവൃത്തി ഒരുമാസത്തിനകം പൂർത്തിയാവും. കിഫ്ബിയിൽനിന്ന് ഒരുകോടി അനുവദിച്ച 40 സ്‌കൂളുകൾകൂടി ടെൻഡർ പൂർത്തിയാക്കി പണി ആരംഭിച്ചിട്ടുണ്ട്. മൂന്ന് കോടി രൂപ അനുവദിച്ച 50 സ്‌കൂളുകളുടെ നിർമാണ നിർവഹണ ഏജൻസിയായി കിലയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും തുടർ നടപടി നടക്കുന്നുണ്ടെന്നും പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം കോ–- ഓർഡിനേറ്റർ എം മണി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top