26 April Friday

3.25 ലക്ഷം മഹിളകളെ അംഗങ്ങളാക്കും

വെബ് ഡെസ്‌ക്‌Updated: Sunday Jan 16, 2022

മഹിളാ അസോസിയേഷൻ ജില്ലാ കൺവൻഷൻ സംസ്ഥാന സെക്രട്ടറി സി എസ് സുജാത ഉദ്ഘാടനംചെയ്യുന്നു

 മലപ്പുറം

ജില്ലയിൽ 3.25 ലക്ഷം മഹിളകളെ  അംഗങ്ങളാക്കാൻ  അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ പ്രവർത്തക കൺവൻഷൻ തിരുമാനിച്ചു.  ജില്ലാ കമ്മിറ്റി ഓഫീസ് കെട്ടിട നിർമാണത്തിനായി  26ന്  പ്രധാന അങ്ങാടികളിലും 29, 30 തീയതികളിൽ എല്ലാ വീടുകളിലും ഫണ്ട്‌ കളക്ഷൻ നടത്തും. സിപിഐ എം ജില്ലാ കമ്മിറ്റി ഓഡിറ്റോറിയത്തിൽ കൺവൻഷൻ സംസ്ഥാന സെക്രട്ടറി സി എസ് സുജാത ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ്‌ അഡ്വ. ഇ സിന്ധു അധ്യക്ഷയായി. അഖിലേന്ത്യാ വൈസ് പ്രസിഡന്റ്‌ പി കെ സൈനബ, കേന്ദ്ര കമ്മിറ്റി അംഗം കെ പി സുമതി,  കെ റംല, പി സുചിത്ര എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി വി ടി സോഫിയ സ്വാഗതവും കെ വിമല നന്ദിയും പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top