29 March Friday

യുവത ഇന്ന്‌ മഹാപ്രവാഹമാകും

സ്വന്തം ലേഖകൻUpdated: Monday Aug 15, 2022
 
മലപ്പുറം
ബ്രിട്ടീഷുകാർക്കെതിരായ പ്രക്ഷോഭങ്ങളുടെ ചരിത്രം തുടിക്കുന്ന മലപ്പുറത്ത്‌ തിങ്കളാഴ്‌ച യുവജനങ്ങൾ മഹാപ്രവാഹമാകും. ‘എന്റെ ഇന്ത്യ, എവിടെ ജോലി? എവിടെ ജനാധിപത്യം? മതനിരപേക്ഷതയുടെ കാവലാവുക’ മുദ്രാവാക്യം ഉയർത്തി ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ‘ഫ്രീഡം സ്ട്രീറ്റി’ൽ അരലക്ഷംപേർ അണിചേരും. പകൽ മൂന്നിന്‌ മലപ്പുറം കിഴക്കേത്തലയിൽ ഡിവൈഎഫ്ഐ മുൻ സംസ്ഥാന സെക്രട്ടറി എം സ്വരാജ് ഉദ്ഘാടനംചെയ്യും. 
അഞ്ച്‌ കേന്ദ്രങ്ങളിൽനിന്ന്‌ പ്രകടനമായി പ്രവർത്തകർ പരിപാടി നടക്കുന്ന കിഴക്കേത്തലയിൽ എത്തും. മൂന്നാംപടി ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി ഓഫീസ് പരിസരം, എംഎസ്‌പി സ്കൂൾ പരിസരം, മച്ചിങ്ങൽ ബൈപാസ് പരിസരം, വലിയങ്ങാടി, നൂറാടി എന്നീ കേന്ദ്രങ്ങളിൽനിന്നാണ്‌ പ്രകടനം തുടങ്ങുക.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top