25 April Thursday
തുഞ്ചൻ ഉത്സവം സമാപിച്ചു

ലോകം കടന്നുപോകുന്നത്‌ കടുത്ത 
പ്രതിസന്ധിയിലൂടെ: മന്ത്രി കെ എൻ ബാലഗോപാൽ

വെബ് ഡെസ്‌ക്‌Updated: Sunday May 15, 2022

തുഞ്ചൻ ഉത്സവം സമാപന സമ്മേളനം മന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനംചെയ്യുന്നു

 
തിരൂർ
രണ്ടാം ലോകമഹായുദ്ധകാലത്തിന് സമാനമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ലോകം കടന്നുപോകുന്നതെന്ന് ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു.  തുഞ്ചൻ ഉത്സവം  സമാപന സമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു മന്ത്രി.  
   വിലക്കയറ്റം, മണ്ണെണ്ണ കിട്ടാനില്ല,  പെട്രോൾ അടക്കം വില കുത്തനെ കയറുന്നു,  സാധനങ്ങൾക്ക് തീവില. ഇവയെല്ലാംമൂലം ലോകരാജ്യങ്ങളിൽ കലാപങ്ങൾ ഉണ്ടാകുന്നു. ഇത്തരം പ്രതിസന്ധി രാജ്യത്തും  അസ്വസ്ഥതകൾ ഉണ്ടാക്കുമ്പോഴും തുഞ്ചൻപറമ്പ് പോലുള്ള ലോകം കടന്നുപോകുന്നത്‌ കടുത്ത 
പ്രതിസന്ധിയിലൂടെ:  മന്ത്രി കെ എൻ ബാലഗോപാൽസ്മാരകങ്ങൾ  നാടിന്റെ ചരിത്രത്തെ നോക്കി മുന്നോട്ടുപോകാൻ ഊർജം നൽകുന്നു. സാമ്പത്തികമായും സാംസ്കാരികമായും  സംസ്ഥാനങ്ങളുടെ അവകാശങ്ങളെ കവർന്നെടുക്കുകയാണ് കേന്ദ്ര സർക്കാർ.  
 കഥയിലും സാഹിത്യത്തിലും എഴുതുന്നത് അതത് കാലഘട്ടത്തിലെ കാര്യങ്ങളാണ്.  അത്തരം കാര്യങ്ങൾ ഗവേഷണം നടത്തുന്ന വലിയ  കേന്ദ്രമായി തുഞ്ചൻ സ്മാരകത്തെ ശക്തിപ്പെടുത്തണമെന്നും സർക്കാർ സഹായ സഹകരണങ്ങൾ നൽകുമെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ എം ടി വാസുദേവൻ നായർ അധ്യക്ഷനായി.  മനുഷ്യന്റെ  ആഗ്രഹങ്ങളും പ്രതീക്ഷകളും നിലനിർത്തി കാലഘട്ടത്തിന്റെ ആവശ്യമായി കണ്ട് വിട്ടുവീഴ്ചയില്ലാതെ പോരാടണമെന്ന്‌ എം ടി പറഞ്ഞു.
 വിവിധ മത്സര  വിജയികൾക്കും പുരസ്കാര ജേതാക്കൾക്കും എം ടി വാസുദേവൻ നായർ സമ്മാനദാനം നൽകി. കുറുക്കോളി മൊയ്തീൻ എംഎൽഎ, മുൻ എംപി എ വിജയരാഘവൻ, സി ഹരിദാസ് എന്നിവർ സംസാരിച്ചു. പി നന്ദകുമാർ എംഎൽഎ സ്വാഗതവും പി കൃഷ്ണൻകുട്ടി നന്ദിയും പറഞ്ഞു. തുടർന്ന്  കലാപരിപാടികൾ അരങ്ങേറി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top