29 March Friday

സന്തോഷ് ട്രോഫി: ഭാഗ്യചിഹ്നം ക്ഷണിച്ചു

സ്വന്തം ലേഖകൻUpdated: Saturday Jan 15, 2022

മലപ്പുറം
സന്തോഷ് ട്രോഫി ദേശീയ സീനിയർ ഫുട്‌ബോൾ ചാമ്പ്യൻഷിനുള്ള ഭാഗ്യചിഹ്നത്തിന് അപേക്ഷ ക്ഷണിച്ചു. കേരളത്തെയും സന്തോഷ് ട്രോഫിയെയും അടയാളപ്പെടുത്തുന്നതാകണം ഭാഗ്യചിഹ്നം. സ്‌കൂൾ വിദ്യാർഥികൾമുതൽ എല്ലാ ബഹുജനങ്ങൾക്കും മത്സരത്തിൽ പങ്കെടുക്കാം. തയാറാക്കിയ ഭാഗ്യചിഹ്നത്തിന്റെ വ്യക്തതയോടുകൂടിയുള്ള (jpeg,png,pdf) കോപ്പി 21 വൈകിട്ട്‌ അഞ്ചിനുമുമ്പായി സ്‌പോർട്സ് കൗൺസിലിൽ നേരിട്ടോ santoshtrophymalappuram@gmail.com എന്ന മെയിൽ ഐഡിയിലോ അയക്കാം. അയക്കുന്നവർ ബന്ധപ്പെടേണ്ട ഫോൺ നമ്പറും ഉൾപ്പെടുത്തണം. വിജയിക്ക് ആകർഷകമായ സമ്മാനം ഉണ്ടാകും. സന്തോഷ് ട്രോഫിയുടെ പ്രചാരണാർഥം കേരളത്തിലെ സന്തോഷ് ട്രോഫി താരങ്ങളെയും ജില്ലയിലെ ജൂനിയർ, സബ് ജൂനിയർ താരങ്ങളെയും ഉൾപ്പെടുത്തി സൗഹൃദ മത്സരം സംഘടിപ്പിക്കും. ചാമ്പ്യൻഷിപ്പുമായി ബന്ധപ്പെടുത്തി പ്രൊമോ വീഡിയോ, തീം സോങ്, ‘ലക്ഷം ഗോൾ’ പരിപാടി എന്നിവയും സംഘടിപ്പിക്കും.
ചാമ്പ്യൻഷിപ്പിന് ആവശ്യമായ ആംബുലൻസുകൾ ജില്ലയിലെയും സമീപ ജില്ലയിലെയും സർക്കാർ, സ്വകാര്യ ആശുപത്രികളുടെ സഹായത്തോടെ കണ്ടെത്താമെന്ന് ഡെപ്യൂട്ടി ഡിഎംഒയുടെ അധ്യക്ഷതയിൽ ചേർന്ന മെഡിക്കൽ കമ്മിറ്റി തീരുമാനിച്ചു. കോവിഡ് നിലനിൽക്കുന്ന സാഹചര്യത്തിൽ കളിക്കാരുടെ സുരക്ഷയിൽ വിട്ടുവീഴ്ച വരുത്തേണ്ടതില്ലെന്ന് ആരോഗ്യ സംരക്ഷ കമ്മിറ്റി വിലയിരുത്തി. യോഗത്തിൽ ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് എ ശ്രീകുമാർ, വൈസ് പ്രസിഡന്റ് വി പി അനിൽ, സെക്രട്ടറി അബ്ദുൽ മഹ്‌റൂഫ്, ഇൻഫർമേഷൻ ഓഫീസർ റഷീദ് ബാബു, ഡോ. അഹമ്മദ് അഫ്‌സൽ, ഡോ. എം എസ് രാമകൃഷ്ണൻ, ഡോ. ജോണി ചെറിയാൻ, ഡോ. അബുസബാഹ്, ജയകൃഷ്ണൻ, ഡോ. എ കെ മുനീബ്, കെ പി അനിൽ, ഷംസുദ്ദീൻ മുബാറക്‌, എ ശശികുമാർ, അജ്മൽ, സി സുരേഷ്, കെ മനോഹരകുമാർ, കെ കെ ഷെമിൻ, ജസീനാബി അലി, കെ സി മാധവൻ, നോബിൾ ജോൺ, നിസാറലി, കെ വി  അൻവർ, നിവിൽ ഇബ്രാഹിം, നൗഷാദ് കളപ്പാടൻ എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top