25 April Thursday

കേരള നോളജ് ഇക്കോണമി മിഷന്‍ *തൊഴില്‍മേള ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Saturday Jan 15, 2022

മലപ്പുറം
കേരള നോളജ് ഇക്കോണമി മിഷൻ സംഘടിപ്പിക്കുന്ന തൊഴിൽമേള ശനിയാഴ്‌ച കുറ്റിപ്പുറം എംഇഎസ് എൻജിനിയറിങ് കോളേജിൽ നടക്കും. രാവിലെ ഒമ്പതിന് മന്ത്രി വി അബ്ദുറഹ്‌മാൻ ഉദ്ഘാടനംചെയ്യും. നൂറിലധികം കമ്പനികളിലായി 2000-ലധികം തൊഴിലവസരങ്ങളുണ്ടാകും. തൊഴിൽമേള 18നും 59നുമിടയിൽ പ്രായമുള്ളവർക്കു പങ്കെടുക്കാം.
 ഐടി, എൻജിനിയറിങ്, ടെക്‌നിക്കൽ, ഓട്ടോമൊബൈൽ, മാനേജ്‌മെന്റ്, ഫിനാൻസ് എഡ്യുക്കേഷൻ, ബാങ്കിങ്, മാർക്കറ്റിങ്, സെയിൽസ്, സിവിൽ ആൻഡ് കൺസ്ട്രക്ഷൻ മേഖലകളിലെ കമ്പനികൾ പങ്കെടുക്കും. അഞ്ച് വർഷത്തിനുള്ളിൽ 20 ലക്ഷം പേർക്ക് തൊഴിൽ നൽകാൻ ലക്ഷ്യമിട്ടാണ് കേരള നോളജ് ഇക്കോണമി മിഷൻ സംസ്ഥാന വ്യാപകമായി തൊഴിൽ മേളകൾ നടത്തുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, കോഴിക്കോട് ജില്ലകളിലായി നടന്ന തൊഴിൽ മേളകളിലൂടെ അയ്യായിരത്തോളം പേർക്ക് തൊഴിലവസരമുണ്ടായി. 12,000 രൂപമുതൽ 45,000 രൂപവരെ ശമ്പളമാണ് വാഗ്ദാനം. തൊഴിൽ അന്വേഷകർക്ക് knowledgemission.kerala.gov.in  വെബ്‌സൈറ്റിൽ ശനിയാഴ്‌ച രാവിലെവരെ രജിസ്റ്റർചെയ്യാം. വെബ് പോർട്ടലിൽ ലഭ്യമായ തൊഴിൽ അവസരങ്ങളുടെ വിവരം പ്രസിദ്ധീകരിച്ചിട്ടുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top