28 March Thursday
കൈപിടിച്ച് സർക്കാർ‍

വ്യവസായങ്ങള്‍ക്ക് കുതിപ്പിന്റെ സൈറൺ

വെബ് ഡെസ്‌ക്‌Updated: Tuesday Sep 14, 2021

 

മലപ്പുറം
സംരംഭങ്ങൾ തുടങ്ങാനുള്ള നടപടികൾ ലഘൂകരിച്ചതോടെ വ്യവസായ മേഖല പുത്തനുണർവിൽ. 2017 മുതൽ നടപ്പാക്കിയ ‘ഈസ് ഓഫ് ഡൂയിങ്' ബിസിനസിന്റെ ഭാഗമായി സംസ്ഥാന സർക്കാർ കൊണ്ടുവന്ന വകുപ്പുകളും ചട്ടങ്ങളും വ്യവസായ അന്തരീക്ഷത്തെ കൂടുതൽ സൗഹൃദമാക്കി. ഓൺലൈൻ ഏകജാലക സംവിധാനമായ കെ സ്വിഫ്റ്റ് വഴി സമയബന്ധിതമായി ലൈസൻസുകളും അനുമതിയും കിട്ടുന്നു. 
കഴിഞ്ഞവർഷംമുതൽ ജില്ലയിൽമാത്രം ഇത്തരത്തിൽ 1700 പേർ ലൈസൻസ് എടുത്തു. ഇതിൽ 650 സംരംഭങ്ങൾ പ്രവർത്തനം ആരംഭിച്ചു. സംസ്ഥാനത്തുതന്നെ രണ്ടാംസ്ഥാനം.
5 മാസം 294 യൂണിറ്റുകൾ, 42 കോടി നിക്ഷേപം
 ഈ സാമ്പത്തിക വർഷംമാത്രം ജില്ലയിൽ പുതുതായി ആരംഭിച്ചത് 294 വ്യവസായ യൂണിറ്റുകൾ. ഏപ്രിൽമുതൽ ആഗസ്തുവരെയുള്ള കണക്കാണിത്‌. 42 കോടി നിക്ഷേപമുള്ള യൂണിറ്റുകളിൽ 1337 പേർക്ക്‌ തൊഴിലും ലഭിച്ചു. 
ഫുഡ്‌ ആൻഡ്‌ അഗ്രോ ബേസ്‌ഡ്‌ പ്രൊഡക്ട്‌ –- 118, മെക്കാനിക്കൽ/ജനറൽ/ലൈറ്റ്‌ എൻജിനിയറിങ്‌ –- 27, വുഡ്‌ പ്രൊഡക്ട്‌സ്‌ –- 19, ടെക്‌സ്റ്റയിൽസ്‌ ആൻഡ്‌ ഗാർമെന്റ്‌സ്‌ –- 13, ബിൽഡിങ്‌ മെറ്റീരിയൽസ്‌ –- 11, പ്ലാസ്റ്റിക്‌, പേപ്പർ പ്രൊഡക്ട്‌സ്‌, ആയുർവേദിക്‌ പ്രൊഡക്ട്‌സ്‌, ഐടി ആൻഡ്‌ ഐടിഇഎസ്‌ –- മൂന്നുവീതം, റബർ പ്രൊഡക്ട്‌സ്‌, പ്രിന്റിങ്‌ അനുബന്ധ മേഖലകൾ, റക്സിൻ ആൻഡ്‌ ലെതർ പ്രൊഡക്ട്‌സ്‌, സർവീസ്‌ പ്രൊഡക്ട്‌സ്‌, സിമന്റ്‌ പ്രൊഡക്ട്‌സ്‌ –- രണ്ടുവീതം, ഐടി ഹാർഡ്‌വെയർ, ഇലക്‌ട്രിക്കൽ ആൻഡ്‌ ഇലക്‌ട്രോണിക്‌സ്‌ –- ഓരോന്നുവീതം, മറ്റുള്ളവ –- 82 എന്നിങ്ങനെയാണ്‌ വിവിധ മേഖലകളിൽ തുടക്കമിട്ട യൂണിറ്റുകൾ. വിവിധ പദ്ധതികളിലുൾപ്പെടുത്തി 2.72 കോടി സർക്കാർ സഹായവും നൽകി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top