24 April Wednesday
1199 പേര്‍ക്കുകൂടി കോവിഡ്‌

കോവിഡ് മുക്തര്‍
5 ലക്ഷം പിന്നിട്ടു

വെബ് ഡെസ്‌ക്‌Updated: Tuesday Sep 14, 2021

 മലപ്പുറം

ജില്ലയിൽ കോവിഡ് മുക്തരുടെ എണ്ണം അഞ്ച് ലക്ഷം പിന്നിട്ടു. 5,00,214 പേരാണ്‌ ഇതുവരെ രോഗമുക്തരായത്. തിങ്കളാഴ്ച 2701 പേർ രോഗമുക്തരായി. 1199 പേർക്ക്‌ കോവിഡ് സ്ഥിരീകരിച്ചു. 14.28 ശതമാനമാണ് കോവിഡ് സ്ഥിരീകരണ നിരക്ക്. 
1170 പേർക്കും രോഗികളുമായി നേരിട്ടുള്ള സമ്പർക്കത്തിലൂടെയാണ്‌ വൈറസ്ബാധ. 26 പേർക്ക് വൈറസ്ബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്തിയിട്ടില്ല. ഇതര സംസ്ഥാനങ്ങളിൽനിന്ന് എത്തിയ മൂന്നുപേർക്കും രോഗം സ്ഥിരീകരിച്ചു. 25,170 പേർ ചികിത്സയിലുണ്ട്. 60,310 പേർ നിരീക്ഷണത്തിലാണ്‌.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top