26 April Friday

സംസ്ഥാന ജീവനക്കാരുടെ ധര്‍ണ നാളെ

വെബ് ഡെസ്‌ക്‌Updated: Tuesday Sep 14, 2021

 

മലപ്പുറം
എൻജിഒ യൂണിയൻ നേതൃത്വത്തിൽ ജീവനക്കാർ ബുധനാഴ്‌ച ധർണ നടത്തും. ജില്ലയിൽ 70 കേന്ദ്രങ്ങളിലാണ് ധർണ. കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ അണിനിരക്കുക, സംസ്ഥാന സർക്കാരിന്റെ ജനപക്ഷ ബദൽ നയങ്ങൾ ശക്തിപ്പെടുത്തുക, പിഎഫ്ആർഡിഎ നിയമം പിൻവലിക്കുക, പങ്കാളിത്ത പെൻഷൻ പുനഃപരിശോധനാ സമിതി റിപ്പോർട്ടിൽ തുടർനടപടികൾ സ്വീകരിക്കുക, ജനോൻമുഖ സിവിൽസർവീസ് യാഥാർഥ്യമാക്കുക, സ്ത്രീപക്ഷനിലപാടുകൾ ഉയർത്തിപ്പിടിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രക്ഷോഭം. മലപ്പുറം സിവിൽസ്റ്റേഷനുമുന്നിൽ നടക്കുന്ന ട്രഷറി യൂണിറ്റ് ധർണ സംസ്ഥാന സെക്രട്ടറി എസ് അജയകുമാർ ഉദ്ഘാടനംചെയ്യും. 
പ്രക്ഷോഭത്തിന്റെ ഭാഗമായി നവലിബറൽ നയങ്ങളും സിവിൽസർവീസും  കരുത്താർജിക്കുന്ന കർഷകസമരം, ആസ്തിവിൽപ്പന, കോർപറേറ്റ് ദാസ്യവേല, നവകേരളസൃഷ്ടി, സിവിൽ സർവീസിന്റെ പ്രസക്തിയും കടമകളും  വിഷയങ്ങളിൽ ഓൺലൈൻ പ്രഭാഷണ പരമ്പരയും സംഘടിപ്പിച്ചു. ധർണ വിജയിപ്പിക്കാൻ മുഴുവൻ ജീവനക്കാരും രംഗത്തിറങ്ങണമെന്ന് യൂണിയൻ ജില്ലാ കമ്മിറ്റി അഭ്യർഥിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top