29 March Friday

ജില്ലയെ കലാപഭൂമിയാക്കാനുള്ള യുഡിഎഫ് ശ്രമം അനുവദിക്കില്ല: ഡിവൈഎഫ്ഐ

വെബ് ഡെസ്‌ക്‌Updated: Friday Jan 14, 2022
മലപ്പുറം 
ജില്ലയെ കലാപഭൂമിയാക്കാനുള്ള യുഡിഎഫ് ശ്രമം അനുവദിക്കില്ലെന്ന് ഡിവൈഎഫ്ഐ. തെരഞ്ഞെടുപ്പുകളിൽ തുടർച്ചയായി ഉണ്ടാകുന്ന പരാജയം മറയ്ക്കാനാണ് യുഡിഎഫ് ബോധപൂർവം പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്.  ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവർത്തകർക്ക് നേരെ അക്രമങ്ങൾ തുടരുകയാണ്. കഴിഞ്ഞ ദിവസം ഡിവൈഎഫ്ഐ സമാധാനപരമായി നടത്തിയ പ്രതിഷേധത്തെ യൂത്ത് കോൺഗ്രസ് ബോധപൂർവം പ്രശ്നങ്ങളുണ്ടാക്കി അലങ്കോലമാക്കാൻ ശ്രമിച്ചു. പൂക്കളത്തൂരിൽ ഒരുകൂട്ടം ലീഗ് അധ്യാപകർ വിദ്യാർഥി നേതാക്കളെ ക്രൂരമായി മർദിച്ച സംഭവം  പ്രതിഷേധാർഹമാണ്. ജനങ്ങൾക്ക് മുന്നിൽ ജനകീയ വിഷയങ്ങൾ ഉയർത്തിക്കൊണ്ടുവരാൻ യുഡിഎഫിന് സാധിക്കുന്നില്ല. പരാജയം മറയ്ക്കാൻ വർഗീയ സംഘടനകളെ കൂട്ടുപിടിച്ച് യുഡിഎഫ് ജില്ലയെ കലാപഭൂമിയാക്കാൻ ശ്രമം തുടരുകയാണ്. ഈ നീക്കവുമായി യുഡിഎഫ് മുന്നോട്ട് പോയാൽ ബഹുജനങ്ങളെ അണിനിരത്തി ശക്തമായ പ്രതിരോധം തീർക്കാൻ ഡിവൈഎഫ്ഐ രംഗത്തിറങ്ങുമെന്ന് ജില്ലാ സെക്രട്ടറിയറ്റ് പ്രസ്താവനയിലൂടെ അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top