19 April Friday
"കുഞ്ഞായിരുന്നില്ലേ... കൊന്നു കളഞ്ഞില്ലേ’

ധീരജ്‌ വധം: പ്രതിഷേധം ജ്വലിച്ച്‌ 
യുവജന കൂട്ടായ്മ

വെബ് ഡെസ്‌ക്‌Updated: Friday Jan 14, 2022

കോൺഗ്രസ്‌ അക്രമരാഷ്ട്രീയത്തിനെതിരെ ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി മലപ്പുറത്ത് സംഘടിപ്പിച്ച ജനകീയ കൂട്ടായ്മ സംസ്ഥാന ട്രഷറർ എസ് കെ സജീഷ് ഉദ്ഘാടനംചെയ്യുന്നു

 
തിരുവനന്തപുരം
എസ്‌എഫ്‌ഐ പ്രവർത്തകൻ ഇടുക്കി പൈനാവ്‌ എൻജിനിയറിങ് കോളേജ്‌ വിദ്യാർഥി ധീരജിനെ കെഎസ്‌യു– -യൂത്ത്‌ കോൺഗ്രസ്‌ ക്രിമിനലുകൾ കുത്തിക്കൊലപ്പെടുത്തിയതിൽ യുവജന പ്രതിഷേധം. "കുഞ്ഞായിരുന്നില്ലേ... കൊന്നു കളഞ്ഞില്ലേ, കോൺഗ്രസ് ക്രൂരതയ്ക്ക് മാപ്പില്ല'–- എന്ന മുദ്രാവാക്യമുയർത്തി ഡിവൈഎഫ്‌ഐ  ജില്ലകളിൽ  ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു. കോൺഗ്രസിന്റെ അക്രമരാഷ്‌ട്രീയത്തിനെതിരെ ജനമനഃസാക്ഷി ഉണർത്തുന്നതായി കൂട്ടായ്‌മ. 
തിരുവനന്തപുരത്ത്‌ ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ്‌ എ എ റഹിം ഉദ്‌ഘാടനംചെയ്‌തു.
മലപ്പുറം കെഎസ്ആർടിസി പരിസരത്ത് നടത്തിയ പ്രതിഷേധം സംസ്ഥാന ട്രഷറർ എസ് കെ സജീഷ് ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് കെ ശ്യാംപ്രസാദ് അധ്യക്ഷനായി. എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് വി പി സാനു, ഡിവൈഎഫ്ഐ മുൻ ജില്ലാ സെക്രട്ടറി വി പി അനിൽ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി മുനീർ, അഡ്വ. കെ മുഹമ്മദ് ഷെരീഫ്, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ കെ ജിനേഷ്, എൻ എം ഷഫീഖ്, ഇ ലിനീഷ്, സി ഇല്യാസ് എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി പി കെ മുബഷീർ സ്വാഗതവും മലപ്പുറം ബ്ലോക്ക് സെക്രട്ടറി പി സൈഫുദ്ദീൻ നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top