26 April Friday

തീരദേശ റോഡുകള്‍ 
നാടിന് സമര്‍പ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Jan 14, 2022
പൊന്നാനി 
തീരദേശ റോഡുകളുടെ നവീകരണ പദ്ധതിയുടെ ഭാഗമായി ഹാർബർ എൻജിനിയറിങ് വകുപ്പ് നിർമിച്ച ജില്ലയിലെ 11 തീരദേശ റോഡുകളുടെ ഉദ്‌ഘാടനം മന്ത്രി സജി ചെറിയാൻ ഓൺലൈനായി നിർവഹിച്ചു. 
തീരദേശത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് സർക്കാർ നടപ്പാക്കിവരുന്ന പ്രധാനപ്പെട്ട പദ്ധതികളിലൊന്നാണ് തീരദേശ റോഡുകളുടെ നവീകരണ പദ്ധതിയെന്ന് മന്ത്രി പറഞ്ഞു. ഓഖി, പ്രളയം, ചുഴലിക്കാറ്റ്, കോവിഡ് മഹാമാരി എന്നിവ കാരണം ഏറ്റവും കൂടുതൽ കഷ്ടത അനുഭവിക്കുന്ന തീരദേശ ജനതയുടെ സമഗ്ര വികസനത്തിനും ഉന്നതിക്കുമായി ദീർഘവീക്ഷണത്തോടെയുള്ള വിവിധ പദ്ധതികളും ഇടപെടലുകളുമാണ് സർക്കാർ നടത്തിവരുന്നതെന്നും മന്ത്രി പറഞ്ഞു. 
പൊന്നാനി നഗരസഭാ കോൺഫറൻസ് ഹാളിൽ നടന്ന പൊന്നാനി മണ്ഡലത്തിലെ തീരദേശ റോഡുകളുടെ ഉദ്ഘാടന ചടങ്ങിൽ പി നന്ദകുമാർ എംഎൽഎ അധ്യക്ഷനായി.  പൊന്നാനി നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറം സ്വാഗതം പറഞ്ഞു.
തിരൂർ മണ്ഡലത്തിൽ നടന്ന ചടങ്ങിൽ കുറുക്കോളി മൊയ്തീൻ എംഎൽഎ അധ്യക്ഷനായി.
പരപ്പനങ്ങാടിയിൽ നഗരസഭാ ചെയർമാൻ കെ ഉസ്മാൻ അധ്യക്ഷനായി. വള്ളിക്കുന്നിൽ പഞ്ചായത്ത് പ്രസിഡന്റ്‌ എ ഷൈലജ അധ്യക്ഷയായി.
പൊന്നാനി കെഎസ്ആർടിസി ഡിപ്പോക്ക് സമീപത്തെ ഫിഷർമെൻ കോളനി റോഡ് (35.20 ലക്ഷം), വെളിയങ്കോട് പഞ്ചായത്തിലെ വാൽക്കയം ചങ്ങാടം റോഡ് (13.60 ലക്ഷം), തിരൂർ വെട്ടം പഞ്ചായത്തിലെ പരിയാപുരം തുമാൻകണ്ടി റോഡ് (18.40 ലക്ഷം), നാരായൺപടി ചീരടത്ത് റോഡ് (49.80 ലക്ഷം), വള്ളിക്കുന്ന് കീഴായിൽ കന്നംകുളങ്ങര റോഡ് (39.60 ലക്ഷം), പരപ്പനങ്ങാടി പൂവത്തംകുന്ന് അത്താണി ചെറുകത്ത് റോഡ് (37.70 ലക്ഷം),  തച്ചിനേടത്ത് റോഡ് (36 ലക്ഷം), പരപ്പനങ്ങാടി കളരിക്കൽ റോഡ് (58.70 ലക്ഷം), എംഎം തോടി റോഡ് (8.40 ലക്ഷം), പാലക്കാട് റോഡ് ജങ്ഷൻ (10 ലക്ഷം) എന്നീ റോഡുകളുടെ ഉദ്ഘാടനമാണ് നടന്നത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top