20 April Saturday

തപാൽ ജീവനക്കാർ പ്രതിഷേധിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Aug 13, 2022

എൻഎഫ്പിഇ നേതൃത്വത്തിൽ ജീവനക്കാർ മഞ്ചേരി പോസ്റ്റൽ സൂപ്രണ്ട് ഓഫീസിലേക്ക് നടത്തിയ മാർച്ച്

മലപ്പുറം
അഖിലേന്ത്യാ പണിമുടക്കിൽ പങ്കെടുത്ത ജീവനക്കാരിൽ ചിലരെ തെരഞ്ഞുപിടിച്ച് പ്രതികാര നടപടി അടിച്ചേൽപ്പിക്കാനുള്ള അധികാരികളുടെ നീക്കത്തിനെതിരെ എൻഎഫ്പിഇ നേതൃത്വത്തിൽ ജീവനക്കാർ പ്രതിഷേധിച്ചു. മഞ്ചേരി പോസ്റ്റൽ സൂപ്രണ്ട്‌ ഓഫീസിലേക്ക്‌ മാർച്ച് നടത്തി. മഞ്ചേരി കച്ചേരിപ്പടിയിൽ ആരംഭിച്ച മാർച്ച് ഡിവിഷൻ ഓഫീസ് പരിസരത്ത് സമാപിച്ചു.  പൊതുയോഗം സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് വി ശശികുമാർ ഉദ്ഘാടനംചെയ്തു. എം തോമസ് അധ്യക്ഷനായി. എൻഎഫ്പിഇ സംസ്ഥാന കൺവീനർ പി കെ മുരളീധരൻ, വി എം രാമനുണ്ണി, കെ കെ രമേഷ് ബാബു, എ അരവിന്ദാക്ഷൻ എന്നിവർ സംസാരിച്ചു. ടി രാജേഷ് സ്വാഗതവും ഇ കൃഷ്ണപ്രസാദ് നന്ദിയും പറഞ്ഞു. 
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top