04 July Friday

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച 5 പേര്‍ അറസ്റ്റില്‍

വെബ് ഡെസ്‌ക്‌Updated: Saturday Aug 13, 2022

നിലമ്പൂർ
പ്രായപൂർത്തിയാകാത്ത ദളിത് വിഭാഗത്തിൽപ്പെട്ട പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അഞ്ചുപേരെ നിലമ്പൂർ പൊലീസ് അറസ്റ്റ് ചെയ്തു. കരുളായി പുള്ളിയിൽ  വടക്കോട്ടിൽ ഹരീഷ് (28), സഹോദരൻ പുള്ളിയിൽ വടക്കോട്ടിൽ ഗിരീഷ് (25), മമ്പാട് വടപുറം  ചെക്കരാട്ടിൽ അൽത്താഫ് അമീൻ (20), അമരമ്പലം തോട്ടേക്കാട്  ഓട്ടുപ്പാറ ദിൽജിത് (22) എന്നിവരെയാണ് നിലമ്പൂർ ഡിവൈഎസ്‌പി സാജു കെ അബ്രഹാം, പൊലീസ് ഇൻസ്‌പെക്ടർ പി  വിഷ്ണു എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. സംഭവസമയത്ത് പ്രായപൂർത്തിയാകാത്തയാളെ ജുവൈനൽ ജസ്റ്റിസ് ബോർഡ് മുമ്പാകെ ഹാജരാക്കി. മറ്റു പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ്‌ ചെയ്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top