29 March Friday

വാനിലുയരും ഒരുമയുടെ ത്രിവർണം

സ്വന്തം ലേഖികUpdated: Saturday Aug 13, 2022

സ്വന്തമായി നിർമിച്ച പതാകയുമായി മലപ്പുറം എംഎസ്‌പി സ്‌കൂളിലെ കുട്ടികൾ

മലപ്പുറം
സ്വാതന്ത്ര്യദിനം ആഘോഷമാക്കാൻ ജില്ല ഒരുങ്ങി. കോവിഡ് മഹാമാരിയെ തുടർന്നുള്ള നിയന്ത്രണങ്ങൾ പിൻവലിച്ചതിനുശേഷമുള്ള ആദ്യ സ്വാതന്ത്ര്യ ദിനാഘോഷമാണ് ഇത്തവണത്തേത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർക്കാർ ഓഫീസുകൾ, ക്ലബ്ബുകൾ, കൂട്ടായ്‌മകൾ  തുടങ്ങി എല്ലാ മേഖലയിലും വിപുലമായ ആഘോഷ പരിപാടികളാണ്‌ ഒരുങ്ങുന്നത്‌. ഹർ ഘർ തിരംഗ ക്യാമ്പയിൻ  ഭാഗമായി എല്ലാ വീടുകളിലും ദേശീയ പതാക ഉയർത്തും. ഫ്ലാഗ് കോഡിൽ വരുത്തിയ ഭേദഗതി പ്രകാരം ഇത്തവണ ദേശീയ പതാക  13 മുതൽ 15 വരെയുള്ള മൂന്ന് ദിവസങ്ങളിൽ ഉയർത്താം. സാധാരണ സൂര്യോദയംമുതൽ അസ്തമയംവരെമാത്രമാണ് പതാക ഉയർത്താൻ അനുവദിക്കൂ. എന്നാൽ ഇത്തവണ 13ന് ഉയർത്തിയ പതാക 13, 14 രാത്രികളിൽ താഴ്ത്തിക്കെട്ടേണ്ടതില്ല.

പങ്കുചേർന്ന്‌ തീരമൈത്രി
തീരമൈത്രി പദ്ധതി ഭാഗമായ 22 യൂണിറ്റുകളിൽനിന്നായി 89 ഗ്രൂപ്പ്‌ അംഗങ്ങളും തീരദേശത്തെ വീടുകളിൽ സ്വയംതൊഴിലിൽ ഏർപ്പെടുന്ന 27 വനിതകളും ചേർന്ന്‌ 32,700 ദേശീയ പതാകകൾ നിർമിച്ചു. നിർമാണം പൂർത്തിയാക്കിയ പതാകകൾ ആവശ്യാനുസരണം വിവിധ സർക്കാർ ഏജൻസികൾക്കും സന്നദ്ധ സംഘടനകൾക്കും വ്യക്തികൾക്കും നൽകി. സഫ വള്ളിക്കുന്ന്‌, സ്റ്റിച്ച്‌ ആൻഡ്‌ സ്റ്റൈൽ പാലപ്പെട്ടി, സ്റ്റൈൽ മേക്കർ വെളിയംകോട്‌, സൗപർണിക പരപ്പനങ്ങാടി, അബ്രാർ പരപ്പനങ്ങാടി, ലക്കി ഫാഷൻസ്‌ പൊന്നാനി, മോനൂസ്‌ പരപ്പനങ്ങാടി, അമിഗോസ്‌ പൊന്നാനി, സംഗം പരപ്പനങ്ങാടി, ഷെഹിൻ വെളിയംകോട്‌ തുടങ്ങിയ ഗ്രൂപ്പുകളും പ്രവർത്തനത്തിൽ പങ്കാളികളായി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top