28 March Thursday

ഗ്രാമനന്മയുടെ ഹൃദയത്തുടിപ്പിലൂടെ

സ്വന്തം ലേഖകൻUpdated: Saturday Apr 13, 2019
കോട്ടക്കൽ 
ഗ്രാമീണതയുടെ നിഷ്‌കളങ്കത ആവോളം നിറഞ്ഞ ഉൾനാടൻ ഗ്രാമങ്ങളിലൂടെ എല്ലാവരെയും പേരുചൊല്ലി വിളിച്ച് പി വി അൻവർ പുത്തൻവീട്ടിലിന്റെ പര്യടനം. "അല്ല മൊയ്തീനെ നീ ഇവിടത്തന്നെ ഉണ്ടോ?' എന്ന് ചോദിച്ചപ്പോൾ അത്തിപ്പറ്റയിലെ മൊയ്തീൻക്ക തന്റെ പ്രിയപ്പെട്ട നേതാവിനെ ചേർത്തുപിടിച്ച് അഭിവാദ്യം ചെയ്തു. വലതു കോട്ടകളെ ഇളക്കി മറിച്ച് വിനയാന്വിതനായി വോട്ടു പിടിക്കുകയാണ് പി വി അൻവർ പുത്തൻ വീട്ടിൽ. 
  മാണിയങ്കാട് എത്തിയ സ്ഥാനാർഥി പി വി അൻവർ പുത്തൻ വീട്ടിലിനെ ആമിനയും ത്രേസ്യയമ്മയും ശിരസ്സിൽ പാളത്തൊപ്പി അണിയിച്ചാണ് ആദരിച്ചത‌്. പാളത്തൊപ്പി അഴിച്ചുവയ‌്ക്കാൻ മുതിരാതെ അൻവർ അടക്കാകൃഷി അഭിമുഖീകരിക്കുന്ന വിഷയങ്ങൾ പരിഹരിക്കാൻ ഇടപെടുമെന്ന‌് ഉറപ്പുനൽകി. അടക്കാ കർഷകരും കവുങ്ങിൻ തോട്ടങ്ങളിലെ തൊഴിലാളികളും ബഹുഭൂരിപക്ഷമായ പഞ്ചായത്തുകളിൽ ഈ മേഖല പ്രതിസന്ധിയിലാണ‌്. മാണിയങ്കാട് തൊഴിലുറപ്പ് തൊഴിലാളികളെ കണ്ട‌് പിന്തുണ അഭ്യർഥിച്ചാണ‌് സ്ഥാനാർഥി വെള്ളിയാഴ്ച കോട്ടക്കൽ മണ്ഡലത്തിലെ പര്യടനത്തിനിറങ്ങിയത‌്. ജോലിക്കു പോകുന്നതിന‌് മുമ്പ‌് സ്ഥാനാർഥിയെ കാണാൻ കാത്തുനിൽക്കുകയാണ‌് പ്രദേശത്തെ സ‌്ത്രീകൾ.
റബർ കർഷകരും അടക്കാ കർഷകരും തിങ്ങിപ്പാർക്കുന്ന കോട്ടക്കലിലെ കിഴക്കൻ മലയോര മേഖലയിലൂടെയുള്ള അൻവറിന്റെ  പടയോട്ടം വലതുകോട്ടകളെ ഇളക്കിമറിച്ചുകൊണ്ടുള്ളതായിരുന്നു. സ്ഥാനാർഥിയെ സ്വീകരിക്കാൻ സാമൂതിരിയുടെ മണ്ണിൽ വീട്ടമ്മമാരും വൃദ്ധജനങ്ങളും വഴിനീളെ കാത്ത് നിൽക്കുന്നത് കാണാമായിരുന്നു.  നിർമാണമേഖലയിലെ തൊഴിലാളികളും കന്നി വോട്ടർമാരുൾപ്പെടുന്ന നൂറ്കണക്കിന് ആളുകളുമാണ് പൊരിവെയിലത്തും അൻവറിനെ കാണാനും കേൾക്കാനും അഭിവാദ്യം അർപ്പിക്കാനുമായി തടിച്ച് കൂടിയത്. 
   നേരത്തെ നിശ്ചയിച്ചുറപ്പിച്ച സ്വീകരണ കേന്ദ്രങ്ങളിൽനിന്ന് വ്യത്യസ്തമായി കൂടുതൽ സ്ഥലങ്ങളിൽ സ്ഥാനാർഥിക്ക് സ്വീകരണം ലഭിച്ചതുമൂലം പര്യടനം അരമണിക്കൂറോളം  വൈകി. 
ചെണ്ടമേളവും ബൈക്ക് റാലിയുമായാണ‌് അൻവറിന് വോട്ടർമാർ സ്വീകരണം നൽകിയത്.  
തോൽവി ഭയക്കുന്ന ലീഗുകാർ തെറ്റിദ്ധാരണ പരത്താൻ ശ്രമിക്കുന്നതുകൂടി കണക്കിലെടുത്ത‌് ചിഹ്നത്തെക്കുറിച്ച് ഓർമിപ്പിക്കാനും സ്ഥാനാർഥി പി വി അൻവർ പുത്തൻ വീട്ടിൽ മറന്നില്ല. കുത്തനെയുള്ള ഇറക്കവും കയറ്റവും വളവും തിരിവും നിറഞ്ഞ  റോഡിലൂടെ കൊടികൾ പാറിയപ്പോൾ  പര്യടനം ആവേശമായി. ഇന്ത്യനൂരിൽ സമാപിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top