16 April Tuesday

നന്നമ്പ്രയിൽ യുഡിഎഫ് -– വെൽഫെയർ സഖ്യം

വെബ് ഡെസ്‌ക്‌Updated: Wednesday Jan 13, 2021

  താനൂർ വെൽഫെയർ പാർടിയുമായുള്ള ബന്ധം ഉപേക്ഷിച്ചെന്ന് യുഡിഎഫ് നേതാക്കൾ പരസ്യപ്രസ്താവന നടത്തുമ്പോഴും നന്നമ്പ്ര പഞ്ചായത്തിൽ യുഡിഎഫ്–-വെൽഫെയർ സഖ്യം സജീവം. സ്ഥിരം സമിതി അധ്യക്ഷസ്ഥാനങ്ങളിൽ ഒന്ന് വെൽഫെയർ പാർടിക്ക്‌ നൽകാനാണ്‌ തീരുമാനം. ആരോഗ്യ, വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷസ്ഥാനമാണ് വെൽഫെയർ പാർടിയുടെ ഏക അംഗത്തിനു നൽകാൻ ധാരണയായത്. നന്നമ്പ്ര പഞ്ചായത്തിൽ വെൽഫെയർ പാർടിയുമായി പരസ്യ ധാരണയുണ്ടാക്കിയാണ് യുഡിഎഫ് മത്സരിച്ചത്. 18ാം വാർഡിൽ വെൽഫെയർ പാർടി ചിഹ്നത്തിലാണ് വി കെ സമീന മത്സരിച്ച് വിജയിച്ചത്. 2015ൽ ലീഗും വെൽഫെയർ പാർടിയും ധാരണയുണ്ടാക്കിയിരുന്നു. അന്ന് രണ്ടുസീറ്റിൽ വെൽഫെയർ പാർടി മത്സരിക്കുകയും ഒരു സീറ്റിൽ വിജയിക്കുകയും ചെയ്തു. ഇത്തവണ യുഡിഎഫ് സംവിധാനം നിലവിൽ വന്നപ്പോഴും വെൽഫെയർ പാർടി രണ്ട് സീറ്റ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഒരു സീറ്റ് മാത്രമാണ് ലഭിച്ചത്. സ്ഥിരംസമിതി അധ്യക്ഷസ്ഥാനം നൽകാമെന്ന  ധാരണയിലാണ്‌ തീരുമാനമെന്നാണ്‌ യുഡിഎഫ് പഞ്ചായത്ത് നേതൃത്വം പറയുന്നത്‌. പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ തെരഞ്ഞെടുപ്പ് 18ന് നടക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top