20 April Saturday

മനസ്സിലെ 
മൈതാനങ്ങളിലേക്ക്‌...

വെബ് ഡെസ്‌ക്‌Updated: Sunday Sep 12, 2021

 

മലപ്പുറം
മാറ്റത്തിന്റെ ശബ്ദമായ ‘ദേശാഭിമാനി’ പ്രചാരണത്തിന്‌ പൊലിമയേറ്റാൻ സെവൻസ്‌ ഫുട്‌ബോൾ ടൂർണമെന്റ്‌. കാൽപ്പന്തുകളിയെ നെഞ്ചോട്‌ ചേർത്ത മണ്ണിൽ ഡിവൈഎഫ്‌ഐ–-എസ്‌എഫ്‌ഐ സംഘടനകളുടെ നേതൃത്വത്തിലാണ്‌ ടൂർണമെന്റ്‌. അരീക്കോട്‌, മലപ്പുറം, തിരൂർ എന്നിവിടങ്ങളിലാണ്‌ ആദ്യഘട്ടം. പിന്നീട്‌ ജില്ലയുടെ വിവിധ ഭാഗങ്ങളിലും മത്സരം സംഘടിപ്പിക്കും. വിദ്യാർഥികൾക്കായി ക്വിസ്‌ മത്സരവും ഒരുക്കും. 
     ‘ദേശാഭിമാനി’യെ കൂടുതൽ പേരിലേക്കെത്തിക്കാൻ വിപുല പ്രചാരണ പരിപാടികൾ ആവിഷ്‌കരിച്ചു. വിവിധ വിഷയങ്ങളിൽ സെമിനാറുകളും ചർച്ചകളുമുണ്ടാകും. വിദ്യാർഥികൾക്കായി ക്വിസ്‌ മത്സരങ്ങളും സംഘടിപ്പിക്കാൻ ആലോചനായോഗം തീരുമാനിച്ചു. 
സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ്‌, ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി പി കെ മുബഷീർ, എസ്‌എഫ്‌ഐ ജില്ലാ സെക്രട്ടറി കെ എ സക്കീർ, ജില്ലാ പ്രസിഡന്റ്‌ ഇ അഫ്‌സൽ, സുധീർബാബു (കെഎസ്ടിഎ), ദേശാഭിമാനി യൂണിറ്റ്‌ മാനേജർ ആർ പ്രസാദ്‌, ന്യൂസ്‌ എഡിറ്റർ പി വി നാരായണൻ എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top