24 April Wednesday

ആ പിടച്ചിലിൽ 
കുരുവമ്പലം

സുധ സുന്ദരൻUpdated: Friday Aug 12, 2022

മലപ്പുറം
കുരുവമ്പലത്തിന്റെ ഓർമയുടെ പാളങ്ങളിൽ ഇപ്പോഴുമുണ്ട്‌  പ്രാണവായുവിനായി പിടഞ്ഞ ഒരുകൂട്ടം ആളുകളുമായി കുതിക്കുന്ന ഒരു ചരക്കുതീവണ്ടി. ആ ഓർമയിൽ ഇന്നും ശ്വാസംമുട്ടുന്നുണ്ട്‌ കുരുവമ്പലത്തിന്‌. 1921 നവംബർ 19ലെ വാഗൺ കൂട്ടക്കൊലയിൽ  രക്തസാക്ഷികളായ 70 പേരിൽ  35 പേരും കുരുവമ്പലത്തുകാരായിരുന്നു. 
മലബാർ സമരത്തിന്റെ തീക്ഷ്‌ണത കുരുവമ്പലത്തെയും ബാധിച്ചിരുന്നു. കൊളത്തൂർ, കുരുവമ്പലം, പുലാമന്തോൾ എന്നിവിടങ്ങളിലെ  കൃഷിയിടങ്ങളിലും കാർഷികച്ചന്തകളിലുമുള്ള ബ്രിട്ടീഷ്‌ കൈയേറ്റം ജനങ്ങൾക്കിടയിൽ വലിയ പ്രതിഷേധത്തിനിടയാക്കി. അതിനിടെ പണ്ഡിതനും സൂഫിയുമായ വളപുരം കല്ലേത്തൊടി കുഞ്ഞുണ്ണീൻ മുസ്ല്യാരെ ബ്രിട്ടീഷ്‌ സൈന്യം അറസ്റ്റുചെയ്‌ത്‌ പെരിന്തൽമണ്ണ സബ് ജയിലിലടച്ചത്‌ വലിയ പ്രതിഷേധത്തിനിടയാക്കി. പെരിന്തൽമണ്ണയിൽ പ്രതിഷേധിച്ചവരെ സൈന്യം അറസ്റ്റുചെയ്‌തു. കുരുവമ്പലം, പുലാമന്തോൾ ഭാഗങ്ങളിൽനിന്ന്‌ വിദ്യാർഥികൾ പൊന്നാനിയിൽ മതപഠനത്തിന്‌ പോകാറുണ്ടായിരുന്നു. അങ്ങനെ ഉപരിപഠനത്തിനുപോയ വിദ്യാർഥികളെയും കർഷകരെയും ലഹളക്കാരെന്ന്‌  മുദ്രകുത്തിയാണ്‌  പിടിച്ചുകൊണ്ടുപോയത്‌.
ഏറനാട്, വള്ളുവനാട്‌ ദേശങ്ങളിലെ ഖിലാഫത്ത്‌ പ്രവർത്തകരെയും പട്ടാളം പിടികൂടി. പുലാമന്തോൾ പാലം തകർത്തു, പാണ്ടിക്കാട്‌ ചന്ത കൈയേറി എന്നീ കുറ്റങ്ങളും അവർക്കുമേൽ ആരോപിച്ചു. 
പിടികൂടിയ ഇരുന്നൂറോളം പേരെ കഴുതവണ്ടികളുടെയും കാളമലപ്പുറം
കുരുവമ്പലത്തിന്റെ ഓർമയുടെ പാളങ്ങളിൽ ഇപ്പോഴുമുണ്ട്‌  പ്രാണവായുവിനായി പിടഞ്ഞ ഒരുകൂട്ടം ആളുകളുമായി കുതിക്കുന്ന ഒരു ചരക്കുതീവണ്ടി. വണ്ടികളുടെയും പിറകിൽ കെട്ടിവലിച്ച്‌ മലപ്പുറത്തെത്തിച്ചു. അവിടെനിന്ന്‌ തിരൂരിലേക്ക്‌ മാറ്റി.
തിരൂർ റെയിൽവേ സ്‌റ്റേഷനിൽ അവശരായെത്തിയ തടവുകാരെ മദ്രാസ്‌–-മറാത്ത കമ്പനികളുടെ എംഎസ്‌ ആൻഡ്‌ എം റെയിൽവേയുടെ 1711 വാഗണിൽ കുത്തിനിറച്ച്‌ കോയമ്പത്തൂരിലേക്ക്‌ കൊണ്ടുപോയി. പോത്തനൂർ സ്‌റ്റേഷനിലെത്തിയ വാഗൺ തുറന്നപ്പോഴത്തെ കാഴ്‌ച അതിഭീകരമായിരുന്നു. പ്രാണവേദനയാൽ പരസ്‌പരം ശരീരം മാന്തിപ്വാഗൺ കൂട്ടക്കൊലപൊളിച്ചും കണ്ണുകൾ തുറിച്ചും പിടഞ്ഞ്‌ മരിച്ചവർ. മൃതദേഹങ്ങൾ പോത്തനൂരിൽ ഇറക്കാൻ സ്‌റ്റേഷൻ മാസ്റ്റർ സമ്മതിച്ചില്ല. തിരൂരിലേക്ക്‌ തിരിച്ചയച്ചു. തിരൂരിൽ വാഗണെത്തിയപ്പോൾ മൃതദേഹങ്ങൾ പുറത്തെടുക്കാൻ ആദ്യം ആരും തുനിഞ്ഞില്ല. പിന്നീട്‌ ചിലരെത്തി മുഖം മൂടിക്കെട്ടിയാണ്‌  പുറത്തെടുത്തത്‌. രക്ഷപ്പെട്ടവരെ ആന്ധ്രയിലെ ബെല്ലാരി ജയിലിലേക്കയച്ചു. മൃതദേഹങ്ങൾ തിരൂർ കോരങ്ങത്ത്‌ പള്ളി, കോട്ട്‌ ജുമാഅത്ത്‌ പള്ളി, ഏഴൂർ എന്നിവിടങ്ങളിൽ മറവുചെയ്‌തു. വാഗണിൽ ശ്വാസംകിട്ടാതെ പിടഞ്ഞു മരിച്ചവരിൽ അധികവും യുവാക്കളും അവിവാഹിതരുമായിരുന്നു. പിൻമുറക്കാരില്ലാതെ അവർ ചരിത്രത്തിലേക്ക്‌ നടന്നുകയറി.

ഇങ്ങനെയും 
ചിലർ 
ജീവൻപൊലിഞ്ഞ പലരെയും കാരണങ്ങളില്ലാതെയാണ്‌ സൈന്യം അറസ്റ്റ്‌ ചെയ്തിരുന്നത്‌.  കോൽക്കാരൻ മുഖേന പെരിന്തൽമണ്ണയിൽ ഹാജരാകണമെന്ന്‌ അറിയിപ്പ്‌ കിട്ടിയാണ്‌ കുരുവമ്പലം കോഴിപ്പറമ്പത്ത്‌ കുഞ്ഞിമരക്കാർ സഹോദരൻ ഹൈദർമാനെയും  കൂട്ടി വീട്ടിൽനിന്ന്‌ ഇറങ്ങിയത്‌. എന്തിനാണ്‌ ഏതിനാണ്‌ ഒന്നും അറിയില്ല. എങ്കിലും ഉത്തരവ്‌ അനുസരിച്ച്‌ പെരിന്തൽമണ്ണയിലേക്ക്‌ പോയി. പിന്നീട്‌ കുടുംബമറിഞ്ഞത്‌ ഇരുവരെയും ചരക്കുവണ്ടീൽ കുത്തിനിറച്ച്‌ കൊണ്ടുപോയിയെന്നും ശ്വാസംമുട്ടി മരിച്ചെന്നുമാണ്‌. ദുരന്തത്തിൽനിന്ന്‌ രക്ഷപ്പെട്ട വാഴയിൽ കുഞ്ഞയമ്മുവിൽനിന്ന്‌ ഇരുവരെയും  കുറിച്ച്‌  വിവരങ്ങൾ കുടുംബം അറിഞ്ഞിട്ടുണ്ട്‌. എന്നാൽ, രക്തസാക്ഷികളുടെ പട്ടികയിൽ കുഞ്ഞിമരക്കാരുടെ പേരില്ല. സഹോദരൻ ഹൈദർമാന്റെ (കോരിപ്പറമ്പത്ത്‌ ഐദർമാൻ) പേരുമാത്രമാണുള്ളത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top