25 April Thursday

ഉയർന്നു, നാടാകെ സഹകരണ സംരക്ഷണ സദസ്സുകൾ

വെബ് ഡെസ്‌ക്‌Updated: Friday Aug 12, 2022

കെസിഇയു ഇ എം എസ് ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച സഹകരണ സംരക്ഷണ സദസ്സ് സിഐടിയു 
സംസ്ഥാന വൈസ് പ്രസിഡന്റ് വി ശശികുമാർ ഉദ്ഘാടനംചെയ്യുന്നു

മലപ്പുറം
സംസ്ഥാനത്തിന്റെ  സഹകരണ മേഖലയെ തകർക്കാനുള്ള കേന്ദ്ര സർക്കാരിന്റെ  ആസൂത്രിതമായ നീക്കം തിരിച്ചറിയുക, നാടിന്റെ നട്ടെല്ലായ സഹകരണ മേഖലയെ സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തി  കേരള കോ-–-ഓപറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സിഐടിയു) സഹകരണ സ്ഥാപനങ്ങൾക്ക്‌ മുന്നിൽ സഹകരണ സംരക്ഷണ സദസ്സ്‌ സംഘടിപ്പിച്ചു.
മലപ്പുറത്ത്‌ അഞ്ച്‌ കേന്ദ്രങ്ങളിലും മഞ്ചേരിയിൽ മൂന്ന് കേന്ദ്രങ്ങളിലും സദസ്സ്‌ നടത്തി. ആനക്കയത്ത്‌ നടന്ന സദസ്സ്‌ മഞ്ചേരി സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ഒ സഹദേവൻ ഉദ്‌ഘാടനംചെയ്‌തു. താനൂരിൽ നാല്‌ കേന്ദ്രങ്ങളിൽ സദസ്സ്‌  സംഘടിപ്പിച്ചു. ഒഴൂരിൽ കേരള കോ-–-ഓപറേറ്റീവ് എംപ്ലോയീസ് യൂണിയൻ  ജില്ലാ വൈസ്‌ പ്രസിഡന്റ്‌ പ്രസാദ്‌ കാവുങ്ങൽ ഉദ്‌ഘാടനംചെയ്‌തു. കോട്ടക്കലിൽ നാല് കേന്ദ്രങ്ങളിൽ സദസ്സ് നടത്തി. എടരിക്കോട് പുതുപറമ്പിൽ  കേരള കോ–-ഓപറേറ്റീവ് എംപ്ലോയീസ് യൂണിയൻ ജില്ലാ പ്രസിഡന്റ്‌ എം കെ ശ്യാംകുമാർ ഉദ്ഘാടനംചെയ്‌തു.
  പെരിന്തൽമണ്ണയിൽ ഒമ്പത്‌ കേന്ദ്രങ്ങളിൽ സദസ്സ്‌  നടത്തി. ഇ എം എസ് ഹോസ്പിറ്റൽ പരിസരത്ത് സംഘടിപ്പിച്ച സദസ്സ് ആശുപത്രി എക്സിക്യൂട്ടീവ് ഡയറക്ടറും സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റുമായ  വി ശശികുമാർ ഉദ്ഘാടനംചെയ്തു. തിരൂരങ്ങാടിയിൽ 13 കേന്ദ്രങ്ങളിലും തിരൂ‍ര്‍   9 കേന്ദ്രങ്ങളിലും സദസ്സ്‌  നടന്നു. അരിയല്ലൂർ സഹകരണ ബാങ്കിന്‌ മുന്നിൽ സംഘടിപ്പിച്ച സദസ്സ്‌  സിഐടിയു സംസ്ഥാന കമ്മിറ്റിയംഗം വി പി സോമസുന്ദരൻ ഉദ്‌ഘാടനംചെയ്‌തു. അരീക്കോട്‌ നാല് കേന്ദ്രങ്ങളിൽ സദസ്സ്‌ സംഘടിപ്പിച്ചു. അരീക്കോട്‌  സംഘടിപ്പിച്ച സദസ്സ്‌ ജില്ലാ ജോ. സെക്രട്ടറി പി പി ജാഫർ ഉദ്‌ഘാടനംചെയ്‌തു.
കൊണ്ടോട്ടിയിൽ 40 കേന്ദ്രങ്ങളിൽ സദസ്സ്‌ സംഘടിപ്പിച്ചു. നിലമ്പൂരിൽ 20 കേന്ദ്രങ്ങളിലും വണ്ടൂരിൽ മൂന്ന്‌ കേന്ദ്രങ്ങളിലും സദസ്സ്‌  സംഘടിപ്പിച്ചു. കാളികാവിൽ രണ്ട്‌ കേന്ദ്രങ്ങളിലും എടവണ്ണയിൽ രണ്ട്‌ കേന്ദ്രങ്ങളിലും എടക്കരയിൽ മൂന്ന്‌ കേന്ദ്രങ്ങളിലും വളാഞ്ചേരിയിൽ രണ്ട്‌ കേന്ദ്രങ്ങളിലും  സദസ്സ്‌  സംഘടിപ്പിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top